തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ മുസ്ലിം ലീഗിന് അഞ്ചു മന്ത്രിമാർ. പാണക്കാട് സാദിഖലി തങ്ങളാണ് മന്ത്രിമാരുടെ പ്രഖ്യാപനം നടത്തിയത്. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എം ഷംസുദ്ദിൻ, വിഇ അബ്ദുൾ ഗഫൂർ, പികെ ബഷീർ എന്നിങ്ങനെയാണ് മന്ത്രിമാരുടെ ലിസ്റ്റുകൾ. അതേസമയം കോഴിക്കോട് നിന്ന് ആറ് എംഎൽഎമാരുണ്ടായിരിക്കെ ഒരു മന്ത്രി പോലുമില്ലായെന്നത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനു പരിഹാരമായി ടേം വ്യവസ്ഥയിൽ രണ്ടര വർഷങ്ങൾക്ക് ശേഷം കോഴിക്കോട് നിന്നുള്ള പാറയ്ക്കൽ അബ്ദുല്ല മന്ത്രിയായെത്തുമെന്നും സാദിഖലി തങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവർക്കുള്ള വകുപ്പുകൾ ഏതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും തങ്ങൾ അറിയിച്ചു.
അതേസമയം നിയുക്തമുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറുടെ ഓഫിസിലെത്തി മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർക്കു കൈമാറി. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷും മന്ത്രിപ്പട്ടികയിലുണ്ടെന്നാണ് പുതിയ വിവരം. കെ. മുരളീധരൻ വൈദ്യുത വകുപ്പും എ.പി.അനില്‍ കുമാർ ആരോഗ്യവകുപ്പും കൈകാര്യം ചെയ്യും. വി. ഡി.സതീശന്‍ – ധനം, തുറമുഖം, നിയമം, രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ് സണ്ണി ജോസഫ് – റവന്യൂ, എ.പി.അനില്‍കുമാര്‍ – ആരോഗ്യം കെ. മുരളീധരന്‍ – വൈദ്യുതി, പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം, ടി.സിദ്ദിഖ് – വനം, ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ് ഒ.ജെ.ജനീഷ് – യുവജനക്ഷേമം, എം.ലിജു – എക്‌സൈസ്, സഹകരണം.


















































