BREAKING NEWS

ഗസറ്റ് വിജ്ഞാപനത്തില്‍ അടുത്ത വിസ്മയങ്ങള്‍ നോക്കിക്കൊള്ളൂ- വിഡി സതീശൻ!! കോൺ​ഗ്രസിന് 11 മന്ത്രിമാർ, ലീ​ഗിന് അഞ്ച്… വിഡിഎസ് മന്ത്രി സഭയിൽ രണ്ട് വനിതാ മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കറും വനിത!! സ്പീക്കറായി തിരുവഞ്ചൂർ, ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിന്

· · 1 min read
Share: Copied!

തിരുവനന്തപുരം: രണ്ടു വനിതാ മന്ത്രിമാരും വനിതാ ഡെപ്യൂട്ടി സ്പീക്കറുമടക്കം വിഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കോൺഗ്രസിന് 11 മന്ത്രിമാരും 5 മുസ്ലിം ലീ​ഗ് മന്ത്രിമാരും പിന്നോക്ക വിഭാ​ഗത്തിൽ നിന്ന് രണ്ടുപേരുമടക്കം 20 മന്ത്രിമാരുടെ ലിസ്റ്റാണ് വി ഡി സതീശൻ പ്രഖ്യാപിച്ചത്.

വിഡി സതീശനെ കൂടാതെ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനില്‍കുമാര്‍, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.

അതേസമയം മുൻപ് നിശ്ചയിച്ചിരുന്നതു പോലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നാളെ ഗവര്‍ണര്‍ക്കു കൈമാറും. ഗസറ്റ് വിജ്ഞാപനത്തില്‍ അടുത്ത വിസ്മയങ്ങള്‍ നോക്കിക്കൊള്ളൂവെന്നും സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു. അതുപോലെ അർഹതയുള്ള പല ആളുകളേയും പല സമവാക്യങ്ങൾ നോക്കുമ്പോൾ പരിഗണിക്കാന്‍ പറ്റിയിട്ടില്ല. അതിൽ സങ്കടമുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പം സമ്പൂർണ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യും. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർക്ക് സമർപ്പിച്ചു. ടേം വ്യവസ്ഥയിൽ ടേം വ്യവസ്ഥയിൽ രണ്ടര വർഷങ്ങൾക്ക് ശേഷം കോഴിക്കോട് നിന്നുള്ള പാറയ്ക്കൽ അബ്ദുല്ല
മന്ത്രിയായെത്തും. അതേസമയം നാളെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ലീ​ഗിന് അ‍ഞ്ചു മന്ത്രിമാർ, ടേം വ്യവസ്ഥയിൽ രണ്ടര വർഷങ്ങൾക്ക് ശേഷം പാറയ്ക്കൽ അബ്ദുല്ല മന്ത്രിയായെത്തും- പ്രഖ്യാപനം നടത്തി പാണക്കാട് സാദിഖലി തങ്ങൾ, ​ഗവർണർക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറി വി ഡി സതീശൻ

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026