BREAKING NEWS

ചില്ലൊന്നും അടിച്ച് പൊട്ടിക്കേണ്ട; ഓട്ടോയൊക്കെ പിടിച്ച് സ്റ്റോപ്പിലെത്തുകയും വേണ്ട;കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ ഇഷ്ടമുള്ളിടത്തു നിന്ന് കയറാനും ഇറങ്ങാനും പറ്റും; ടിക്കറ്റ് ചാർജിനൊപ്പം അധികം 20 രൂപ നൽകിയാൽ മതി; പുതിയ പദ്ധതി

· · 1 min read
Share: Copied!

കൊല്ലം: കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ ടിക്കറ്റ് ചാർജിനെക്കാൾ അധികം 20 രൂപ നൽകിയാൽ ഇഷ്ടമുള്ളിടത്തു നിന്ന് കയറാനും ഇറങ്ങാനും ബസ് നിർത്തുന്ന പദ്ധതിക്കു തുടക്കം. എസി പ്രീമിയം ബസുകളിൽ തുടക്കമിടുന്ന പദ്ധതി ടിക്കറ്റ് റിസർവേഷൻ സൗകര്യമുള്ള എല്ലാ ബസുകളിലും നടപ്പാക്കും. ഓൺലൈനായി ടിക്കറ്റ് ബുക്ക്് ചെയ്യുമ്പോൾ റിസർവേഷൻ സൗകര്യമുള്ള പ്രധാന സ്റ്റോപ്പിൽ നിന്നു മാത്രമേ യാത്രക്കാർക്ക് ഇപ്പോൾ കയറാൻ സാധിക്കൂ. അംഗീകൃത സ്റ്റോപ്പിൽ മാത്രമേ ഇറങ്ങാനും പറ്റു.

20 രൂപയടച്ചാൽ ബസിന്റെ റൂട്ടിൽ ഏത് ചെറിയ സ്റ്റോപ്പിൽ നിന്നും കയറാനും ഇറങ്ങാനും സാധിക്കും. കയറാനും ഇറങ്ങാനും സൗകര്യമുള്ള സ്റ്റോപ്പുകൾ യാത്രക്കാരന് നിർദേശിക്കാം. 20 രൂപയും ഓൺലൈനായി അടയ്ക്കാം. കണ്ടക്ടർക്കുള്ള ചാർട്ടിൽ ഇത് ലഭിക്കും. കണ്ടക്ടർ യാത്രക്കാരെ വിളിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. അഞ്ച് എസി ലോ ഫ്ലോർ ബസുകളിൽ തുടങ്ങിയ പുതിയ രീതി യാത്രക്കാർ അറിഞ്ഞുവരുന്നതേയുള്ളൂ. പലരും ടിക്കറ്റ് ബുക്ക് ചെയ്ത പ്രധാന സ്റ്റോപ്പിലേക്ക് ഓട്ടോയിലും മറ്റുമാണ് ഓടിയെത്തുന്നത്.

മകളെ ഭാര്യയുടെ ബന്ധുവിന് വിവാഹം ചെയ്തുകൊടുക്കില്ലെന്ന് പിതാവ്, എന്തു വന്നാലും മകൾക്ക് കൃത്യം 18 വയസായാൽ വിവാഹം നടത്തുമെന്ന് ഭാര്യ, സാരിയും മംഗല്യസൂത്രവും വാങ്ങി വരൻ… വൈരാ​ഗ്യത്തിൽ ഭാര്യ ജോലിക്കുപോയ സമയത്ത് മകളെ കിണറ്റിൽ തള്ളിയിട്ടു, മരണം ഉറപ്പാക്കാൻ വലിയ കല്ലെടുത്ത് കിണറ്റിലേക്കിട്ടു, പിന്നാലെ മകളുടെ മൃതദേഹം കിണറ്റിൽ നിന്നെടുത്ത് മറ്റൊരിടത്ത് കുഴിച്ചിട്ട് പിതാവ്

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026