BREAKING NEWS

‘നിങ്ങൾ പരാമർശിച്ച സംഭവത്തേക്കുറിച്ച് എനിക്കൊന്നുമറിയില്ല, ഇന്ത്യയും ഇറാനുമായുള്ള ബന്ധം അതിശക്തം!! ഞങ്ങൾ ഈ യുദ്ധം ആഗ്രഹിക്കുന്നില്ല, ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്’- ഡോ. അബ്ദുൽ മജീദ് ഹക്കീം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഹോർമുസ് കടക്കാനെത്തിയ ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് വെടിയുതിർത്ത സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി. ‘ഇന്ത്യയും ഇറാനുമായുള്ള ബന്ധം അതിശക്തമാണ്. നിങ്ങൾ പരാമർശിച്ച സംഭവത്തേക്കുറിച്ച് എനിക്കൊന്നുമറിയില്ല. അത് ശരിയാകുമെന്നും പരിഹരിക്കപ്പെടുമെന്നുമാണ് ഞങ്ങൾ കരുതുന്നത്’, എന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

അതുപോലെ മേഖലയിൽ ഇനി സംഘർഷമുണ്ടാകാതിരിക്കാനും സമാധാനം നിലനിൽക്കാനുമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും ഇലാഹി പറഞ്ഞു. ‘ഞങ്ങൾ ഈ യുദ്ധം ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്. മറുപക്ഷത്തുള്ളവരും സമാധാനം പിന്തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതുവഴി പ്രദേശത്ത് സമാധാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’.

അതേസമയം ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവുമായി വരുകയായിരുന്ന 14 കപ്പലുകളുടെ വ്യൂഹത്തിൽപ്പെട്ട രണ്ടു കപ്പലുകൾക്ക് നേരെയാണ് ഐഐആർജിസി ഇന്നലെ വെടിയുതിർത്തത്. രണ്ട് ഗൺബോട്ടുകളിൽനിന്ന് മുന്നറിയിപ്പില്ലാതെ വെടിവെപ്പുണ്ടായതോടെ 13 കപ്പലുകൾ പേർഷ്യൻ ഗൾഫിലെ വിവിധയിടങ്ങളിലേക്കു തിരിച്ചുപോയി. എന്നാൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനുവേണ്ടിയുള്ള അസംസ്‌കൃത എണ്ണയുമായെത്തിയ ഇന്ത്യൻ പതാകയുള്ള കപ്പലിന് ഹോർമുസ് കടക്കാൻ സാധിച്ചുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ട് ഗൺബോട്ടുകളാണ് എണ്ണക്കപ്പലിനുനേരേ വെടിയുതിർത്തത്. ഈ സമയം കപ്പൽ ഒമാന് 37 കിലോമീറ്റർ വടക്കുകിഴക്കായിരുന്നു. മറ്റൊരു കപ്പലിന് മിസൈലുമേറ്റു. പക്ഷേ, കാര്യമായ കേടുപാടില്ല. 14 കപ്പലുകളിൽ ഏഴെണ്ണത്തിൽ ഇന്ത്യൻ പതാകയുണ്ടായിരുന്നുവെന്നും പിടിഐ പറയുന്നു.

‘ഞങ്ങളുടെ നേതാവ് ഇമാം ഖമേനിയുടെ കൽപ്പനപ്രകാരം മാത്രമേ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൂ, അല്ലാതെ ഏതോ വിഡ്ഢിയുടെ ട്വീറ്റുകൾ കൊണ്ട് കഴിയില്ല’- ഇറാൻ

BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026