BREAKING NEWS

‘ഞങ്ങളുടെ നേതാവ് ഇമാം ഖമേനിയുടെ കൽപ്പനപ്രകാരം മാത്രമേ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൂ, അല്ലാതെ ഏതോ വിഡ്ഢിയുടെ ട്വീറ്റുകൾ കൊണ്ട് കഴിയില്ല’- ഇറാൻ

· · 1 min read
Share: Copied!

ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇപ്പോഴും അടച്ച നിലയിൽ തുടരുന്നതായി ഇറാൻ നാവികസേന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി. “കടലിടുക്ക് ഇപ്പോഴും അടച്ചതാണ്, ഞങ്ങളുടെ നേതാവ് ഖമനേയിയുടെ ഉത്തരവുപ്രകാരം മാത്രമേ തുറക്കൂ, അല്ലാതെ ഏതെങ്കിലും വിഡ്ഡികളുടെ ട്വീറ്റ് കൊണ്ടു നടക്കില്ലെന്നാണ് എന്ന സന്ദേശമാണ് ഒരു വ്യാപാര കപ്പലിന് ഇറാൻ നൽകിയത്.

ഇറാന്റെ സന്ദേശം ഇങ്ങനെ- “ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിരിക്കുന്നു. ഏതോ വിഡ്ഢിയുടെ ട്വീറ്റുകൾ കൊണ്ടല്ല, നമ്മുടെ നേതാവ് ഇമാം ഖമേനിയുടെ കൽപ്പനപ്രകാരം ഞങ്ങൾ അത് തുറക്കും.” ഈ മുന്നറിയിപ്പിനെ തുടർന്ന് ഖത്തറിൽ നിന്ന് എൽഎൻജി കയറ്റിയ നിരവധി കപ്പലുകൾ വഴിമാറ്റം ചെയ്യുകയോ, വേഗം കുറയ്ക്കുകയോ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില കപ്പലുകൾ കടലിടുക്കിന്റെ പടിഞ്ഞാറൻ പ്രവേശന കവാടത്തിൽ നിന്ന് തന്നെ തിരിച്ചു പോയതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, ഇറാന്റെ റവല്യൂഷനറി ഗാർഡ് ബോട്ടുകൾ ഒരു ടാങ്കറിന് നേരെ വെടിയുതിർക്കുകയും, മറ്റൊരു കണ്ടെയ്നർ കപ്പലിൽ പ്രോജക്ടൈൽ പതിച്ച് ചരക്ക് നാശം സംഭവിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഇന്ത്യ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി.

അതേസമയം മുൻപ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കടലിടുക്ക് പൂർണമായി തുറന്നിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും മണിക്കൂറുകൾക്കകം സൈനിക അധികാരികൾ അത് നിഷേധിച്ച് നിയന്ത്രണം ശക്തമാക്കിയതായി അറിയിച്ചു. അമേരിക്കൻ ഉപരോധ നയത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ നടപടി. യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ടുകൾ പ്രകാരം ഇറാനിലേക്ക് പോകാൻ ശ്രമിച്ച നിരവധി കപ്പലുകൾ ഇതിനകം തടഞ്ഞുവിട്ടിട്ടുണ്ട്.

‘വിശ്വസിക്കരുത്‘; പാക് സൈനീക മേധാവിയുമായുള്ള ട്രംപിന്റെ അടുപ്പം നല്ലതിനല്ലെന്ന് യുഎസ് ദേശീയ സുരക്ഷാ നേതൃത്വം; ‘ഇറാന്റെ വിശ്വസ്തനായ അസിം മുനീറിനെ പ്രസിഡന്റ് കണ്ണടച്ച് വിശ്വസിക്കുകയാണ്; അത് അപകടമാണ്‘

 

 

BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026