BREAKING NEWS

‘കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് ഞാൻ പറയില്ല; വി ഡി സതീശൻ കൂടുതലും പ്രവർത്തിച്ചത് ടെലിവിഷനിലൂടെയാണ്; രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല‘- യുഡിഎഫ് മുഖ്യമന്ത്രി വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ

· · 1 min read
Share: Copied!

ഇടുക്കി: യുഡിഎഫ് മുഖ്യമന്ത്രി വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് വെള്ളാപ്പള്ളി നടേശൻ.നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യൻ എന്നും പറയില്ല. വി ഡി സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല. കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ശബരിമലയിലെ ഇ.ഡി അന്വേഷണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അവസാനിക്കുമെന്ന് നേരത്തെ താൻ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. അവസാനം അന്വേഷണവും ഉണ്ടാകില്ല സ്വർണവും ഉണ്ടാകില്ലെന്നും ഇടുക്കിയിലെ മുരിക്കാശ്ശേരിയിൽ വച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾ തന്നെ വല്ലാതെ വേട്ടയാടിയെന്നും കുഴപ്പിക്കാൻ നോക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പക്ഷെ അവരുടെ പണി എന്റെ അടുത്ത് നടക്കില്ല. പ്രായം ഉണ്ടെങ്കിലും നല്ല ബോധം ഇപ്പോഴും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കാൻ കാലാ കാലങ്ങളിൽ വന്ന ഒരു സർക്കാരും എസ്എൻഡിപിയെ സഹായിക്കുന്നില്ല. മുസ്ലിംലീഗും കേരള കോൺഗ്രസും വോട്ട് ബാങ്ക് ആയി മാറി. ലീഗിനെ നയിക്കുന്നത് തങ്ങൾമാരാണെങ്കിൽ കേരള കോൺഗ്രസിന് പിന്നിൽ പിതാക്കൻമാരാണ്. ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയി. മതാധിപത്യം വന്നു. മുസ്ലിങ്ങൾ സംഘടിച്ച് ശക്തരായി. അവർ എല്ലാം അവകാശങ്ങളും കൊണ്ടുപോയി. ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ പെൻഷൻ കൊടുക്കാൻ പോകുന്നത്? മറ്റു പലർക്കും ഇവിടെ ജാതി പറയാം. താൻ പറഞ്ഞാൽ മാത്രം വിവാദമാകും. നീതി പറഞ്ഞാലും ജാതി ആകും. ഇടുക്കിയിൽ സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ ഒരു ഈഴവനെ മാത്രം ആണ് നിർത്തിയത്. സിപിഎം മണി ആശാനെ നിർത്തിയില്ല. നിർത്തിയിരുന്നെങ്കിൽ പുഷ്‌പം പോലെ ജയിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ വെല്ലുവിളികൾ ; മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഇറാൻ

BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026