BREAKING NEWS

‘ഓപ്പറേഷൻ സിന്ദൂറിൽ ട്രംപ് നേരിട്ടിടപെട്ടത് പാക്കിസ്ഥാന്റെ മുഖം രക്ഷിക്കാൻ, പൊതു സമൂഹത്തിനിടയിൽ പാക് സൈന്യം സൈന്യം തെറ്റായ വിജയകഥ സൃഷ്ടിച്ചു, പാക്കിസ്ഥാൻ ശ്രമിച്ചത് പരാജയം മറച്ചുവയ്ക്കാൻ’… ആരോപണവുമായി ഇമ്രാൻ ഖാന്റെ സഹോദരി, നിയാസിക്കെതിരെ സമൻസ് അയച്ച് NCCIA

· · 1 min read
Share: Copied!

ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ “ഓപ്പറേഷൻ സിന്ദൂർ” സംബന്ധിച്ച് പാക് സൈന്യം തെറ്റായ വിജയകഥ സൃഷ്ടിച്ചുവെന്ന ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൊറീൻ നിയാസി രം​ഗത്ത്. യുദ്ധഭൂമിയിലെ പരാജയം മറച്ചുവയ്ക്കാനാണ് ഈ കൃത്രിമ വിജയ കഥ ഉണ്ടാക്കിയതെന്നും അവർ ആരോപിച്ചു.

ഒരു അഭിമുഖത്തിൽ നിയാസി പറഞ്ഞത് ഇങ്ങനെ- നാലുദിവസം നീണ്ട സംഘർഷം സംബന്ധിച്ച് പാക് സൈനികരും നേതാക്കളും പൊതുജനങ്ങൾക്ക് അവതരിപ്പിച്ച രീതിയിൽ അത്രഭീകരമായ രീതിയിൽ ആക്രമണം നടന്നിട്ടില്ലെന്നാണ്. അതുപോലെ ഇന്ത്യയുടെ “ഓപ്പറേഷൻ സിന്ദൂർ” വലിയ വിജയം ആയിരുന്നുവെന്നും പാക്കിസ്ഥാൻ സൈന്യം സ്വന്തം തോൽവി മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.

അതേസമയം ഈ പരാമർശങ്ങൾ പാക്കിസ്ഥാൻ ഭരണകൂടത്തിൽ വലിയ പ്രകമ്പനം സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്. പരാമർശം നടത്തി മണിക്കൂറുകൾക്കകം തന്നെ രാജ്യത്തെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (NCCIA) നിയാസിയെ സമൻസ് അയച്ചു. സൈന്യത്തെയും സംസ്ഥാന സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തെറ്റായ, അപമാനകരമായ, പ്രകോപനപരമായ സോഷ്യൽ മീഡിയ ഉള്ളടക്കം പ്രചരിപ്പിച്ചതായി നോട്ടീസിൽ ആരോപിച്ചു.

തെളിവുകൾ നൽകാതെയാണ് നിയാസി രണ്ട് ഗുരുതര ആരോപണങ്ങളും ഉന്നയിച്ചത്. ഒന്നാമതായി, ഇസ്രായേലുമായി ബന്ധപ്പെട്ട ഒരു അപ്രഖ്യാപിത ധാരണ പ്രകാരം ഇന്ത്യ കൂടുതൽ ആക്രമണത്തിലേക്ക് നീങ്ങിയില്ലെന്നായിരുന്നു അവരുടെ വാദം. പാക്കിസ്ഥാൻ ഇസ്രായേലിനെ അംഗീകരിക്കുന്നതിലേക്കുള്ള നീക്കത്തിനും അബ്രഹാം അക്കോർഡ്സ് ഉടമ്പടിയിൽ പ്രവേശനത്തിനുമായിരുന്നു ഈ സംഭവമെന്നാണ് അവർ ആരോപിച്ചത്.

രണ്ടാമതായി, പാക്കിസ്ഥാൻ മാർക്ക-എ-ഹഖ് എന്ന് വിശേഷിപ്പിച്ച സൈനിക ഏറ്റുമുട്ടൽ വ്യാപക യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ഇടപെട്ടുവെന്നും, പാക്കിസ്ഥാൻ നേതൃത്വത്തിന് മുഖം രക്ഷിക്കാൻ അവസരം ഒരുക്കിയതാണെന്നും നിയാസി പറഞ്ഞു. നിയാസിയുടെ പ്രസ്താവനകൾക്കെതിരെ ഭരണകക്ഷിയായ പിഎംഎൽ-എൻ (PML-N) നേതാക്കൾ ശക്തമായി പ്രതികരിച്ചു. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുന്ന പരാമർശങ്ങളാണിതെന്നും അവർ വിമർശിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026