BREAKING NEWS

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

· · 1 min read
Share: Copied!

സനാ: ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് യെമൻ ആസ്ഥാനമായുള്ള അൽഖ്വൈദ വിഭാഗം. സംഘടനയുടെ പ്രതിവാര പ്രസിദ്ധീകരണമായ ‘അൽ ബയാനിൽ’ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമാന റാഞ്ചൽ ശ്രമത്തെ അനുകൂലിക്കുകയും യുഎസ്, ഇസ്രയേൽ വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തത്.

‘സെപ്റ്റംബർ 11നും സെപ്റ്റംബർ 30നും ഇടയിൽ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2001ലെ സെപ്റ്റംബർ 11 ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കൊപ്പം ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് FZ1073 വിമാനത്തിന്റെ ചിത്രവും പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങൾ ഇപ്പോഴും ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള പരാമർശങ്ങളും ലേഖനത്തിലുണ്ട്.

ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമം വിജയിച്ചിരുന്നെങ്കിൽ മേഖലയുടെ ശക്തിസന്തുലിതാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമായിരുന്നുവെന്നും ലേഖനത്തിൽ അവകാശപ്പെടുന്നു. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖപ്രസംഗത്തിൽ അൽഖ്വൈദ വിഭാഗം സ്വീകരിച്ചിരിക്കുന്നത്.

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫ്‌ളൈദുബായ് FZ1073 വിമാനം റാഞ്ചാനാണ് ഒമാൻ പൗരനായ പൈലറ്റ് ഹമാം അൽ ഹമാമി ശ്രമിച്ചത്. ഇതിനിടെ ഇന്ത്യൻ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്പിറ്റ് ആക്സുപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോർട്ട്. എന്നാൽ കോക്പിറ്റ് വാതിൽ തുറന്ന് ജീവനക്കാർക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകാൻ മച്ചാറിന് കഴിഞ്ഞു.

തുടർന്ന് യാത്രക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ ഹമാമിയെ കീഴടക്കുകയും സഹപൈലറ്റിനെ രക്ഷിക്കുകയും ചെയ്തു. സംഭവത്തിനിടെ ബോയിങ് 737 വിമാനം ഏകദേശം 30 സെക്കൻഡിനുള്ളിൽ 14,000 അടി താഴേക്ക് പതിച്ചുവെന്നാണ് റിപ്പോർട്ട്. പിന്നീട് ഫ്‌ളൈദുബായിയുടെ മറ്റൊരു പൈലറ്റ് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി.

വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവത്തെ അൽഖ്വൈദയുടെ യെമൻ വിഭാഗം മുഖപ്രസംഗത്തിലൂടെ പിന്തുണച്ചത്. ആക്രമണത്തിന് പ്രേരണ നൽകുന്ന നിലപാടാണ് പ്രസിദ്ധീകരണത്തിലൂടെ സംഘടന സ്വീകരിച്ചിരിക്കുന്നത്.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026