BREAKING NEWS

ഹൊർമുസ് ഉപാധികളില്ലാതെ തുറക്കണമെന്ന ആവശ്യവുമായ് ഇന്ത്യ; ഇറാനോട് പൂർണമായി അകലുന്ന നയം സ്വീകരിക്കില്ല

· · 1 min read
Share: Copied!

ന്യൂഡൽഹി: ഹൊർമുസ് ഉപാധികളില്ലാതെ തുറക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യ. നിലവിലെ സാഹചര്യത്തിൽ ഇറാനോട് പൂർണ്ണമായും അകലേണ്ടയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് സമീപം ‘ജഗ് അർണവ്’ (Jag Arnav), ‘സൻമാർ ഹെറാൾഡ്’ (Sanmar Herald) എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ ഇറാൻ സേന വെടിയുതിർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം ഇന്ത്യ ഇറാനെ അറിയിക്കുകയുണ്ടായി. ഇന്ത്യൻ പതാകയുള്ള രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ വെടിവയ്പിൽ ആശങ്ക ആവർത്തിച്ച ഇന്ത്യ, ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ സഞ്ചാരം എത്രയും വേഗം പുനരാരംഭിക്കണമെന്നും ഇറാനിയൻ അധികാരികളോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാടും പ്രതിഷേധവും അറിയിക്കാൻ ശനിയാഴ്ച ന്യൂഡൽഹിയിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു . രൺധീർ ജയ്‌സ്വാൾ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിൽ, വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ചയ്ക്കായി പ്രതിനിധിയെ വിളിച്ചതായും സംഭവത്തിൽ രാജ്യത്തിന്റെ “അഗാധമായ ആശങ്ക” അദ്ദേഹത്തെ അറിയിച്ചതായും പറയുന്നു. ഇന്ത്യയിലേക്കുള്ള നിരവധി കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകലിന് ഇറാൻ മുമ്പ് സൗകര്യമൊരുക്കിയിരുന്ന കാര്യവും ഇറാൻ അംബാസഡറിനെ ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ കാഴ്ചപ്പാടുകൾ ടെഹ്‌റാനിലെ അധികാരികളെ അറിയിക്കുമെന്ന് ഇറാൻ അംബാസഡർ ഉറപ്പുനൽകിയതായും പ്രസ്താവനയിൽ പറയുന്നു.

BREAKING NEWS
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു, ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാർ!! വിജയിച്ച സ്ഥാനാർഥികളും പരാജയപ്പെട്ടവരും ആരൊക്കെയാണ്? അതിന്റെ കാരണങ്ങൾ എന്താണ്? രാഷ്ട്രീയ നിരീക്ഷകനായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു- ട്രംപ്
04 Nov 2026
BREAKING NEWS
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
04 Nov 2026
BREAKING NEWS
ആ വീഡിയോ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ടതല്ല, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലുള്ളതാണ്, പിന്നെ തങ്ങള്‍ പ്രചരിപ്പിച്ചതാണോ കുറ്റം?? നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് വാ അടപ്പിക്കാമെന്ന് കരുതേണ്ട, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്ഐ
04 Nov 2026
BREAKING NEWS
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം...
04 Nov 2026