BREAKING NEWS

വീട്ടില്‍ അതിക്രമിച്ച് കയറി കണ്ണില്‍ മുളക്പൊടി വിതറി, ഗൃഹനാഥനെയും ഭാര്യയെയും കെട്ടിയിട്ട് വായില്‍ തുണി തിരുകി മര്‍ദനം, 15 പവന്‍ കവര്‍ന്ന് മോഷ്ടാക്കള്‍

· · 1 min read
Share: Copied!

ആലപ്പുഴ: കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച. ആലപ്പുഴയിൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞാണ് കവർച്ച നടത്തിയത്. ആലപ്പുഴ കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടിൽ നിന്ന് 15 പവൻ സ്വർണമാണ് കവർന്നത്. ഗൃഹനാഥനായ സുദർശനനും ഭാര്യയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു മോഷണം നടത്തിയത്. ഇരുവരെയും വീട്ടിൽ പൂട്ടിയിട്ട് മർദിക്കുകയും വായിൽ തുണി തിരുകിയ ശേഷം സ്വർണാഭരണങ്ങൾ കവരുകയുമായിരുന്നു.

സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി.യും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026