BREAKING NEWS

മണിയൻ പിള്ള രാജു ഓടിച്ച വാ​​​ഹനം ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം; നടൻ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

· · 1 min read
Share: Copied!

തിരുവനന്തപുരം: മണിയൻ പിള്ള രാജുവിന്റെ വാ​​​ഹനം ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നിർണ്ണായക വിവരം പുറത്തു വന്നിരിക്കുകയാണ്. സംഭവസമയം നടൻ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ശാസ്ത്രീയ പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്.

തിരുവനന്തപുരത്ത്, വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ വച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 5ന് രാത്രിയായിരുന്നു അപകടം നടന്നത്. നടൻ സഞ്ചരിച്ച കാർ ഒരു ബൈക്കിൽ ഇടിക്കുകയും രണ്ടു യുവാക്കൾക്ക് പരിക്കേൽക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോയി എന്നത് വിവാദമായിരുന്നു. പിറ്റേദിവസമാണ് നടൻ കീഴടങ്ങിയത്. അതിനാൽ തന്നെ ഒരു ദിവസം വൈകിയാണ് നടന്റെ രക്ത സാമ്പിൾ പരിശോധനയ്ക്കായി എടുത്തത്. ആ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026
BREAKING NEWS
സൂര്യനും ചന്ദ്രനും തങ്ങളുടേതാണ്, മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ അനുവാദം ചോദിക്കേണ്ടി വരും, ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ ചന്ദ്രനെ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
02 Nov 2026
BREAKING NEWS
രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ക്ലിനിക്കില്‍ തീപിടിത്തം, സംഭവസ്ഥലത്തുണ്ടായിരുന്നത് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍
02 Nov 2026
BREAKING NEWS
തമിഴ്‌നാടിന് സ്വന്തമായി പതാക വേണം, വിജയ് തന്നെ അത് ആദ്യമായി ഉയർത്തണം, തമിഴ്‌നാട് ദിനത്തില്‍ എല്ലാ വീടുകളിലും പതാക പ്രദർശിപ്പിക്കണം, ആവശ്യവുമായി ടിവികെ മന്ത്രി ആധവ് അർജുന
02 Nov 2026