BREAKING NEWS

ബന്ധുവായ യുവാവുമായി പ്രണയത്തിൽ, ​ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറി!!19 കാരി ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ആരും കാണാതെ ബക്കറ്റിലിട്ടു കൊണ്ടുവന്ന് രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് അടുത്തുള്ള ഡിസ്പെൻസറിയുടെ മേൽക്കൂരയ്ക്ക് മുകളിൽ, മരണകാരണം തലയ്ക്ക് പിന്നിലെ മുറിവ്

· · 1 min read
Share: Copied!

ഹൈദരാബാദ്: ഹൈദരാബാദിൽ ഹോസ്റ്റൽ ശുചിമുറിയിൽ 19കാരി നവജാത ശിശുവിന് ജന്മം നൽകിയ ശേഷം കുഞ്ഞിനെ രണ്ടാം നിലയിൽ നിന്ന് എറിഞ്ഞ് കൊന്നു. സർക്കാർ റെസിഡൻഷ്യൽ കോളേജിന്റെ ഹോസ്റ്റലിലാണ് സംഭവം. 19കാരിയായ വിദ്യാർത്ഥിനി ആണ് ഹോസ്റ്റൽ ശുചിമുറിയിൽ കുഞ്ഞിന് ജൻമം നൽകിയതെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ ബക്കറ്റിലിട്ട് കുഞ്ഞിനെ പുറത്തെത്തിച്ച ശേഷം വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയുടെ ജനാലയിലൂടെ കുഞ്ഞിനെ പുറത്തേക്കെറിയുകയായിരുന്നു. ഗോൽക്കൊണ്ടയിലെ തെലുങ്കാന മൈനോരിറ്റി റെസിഡൻഷ്യൻ ജൂനിയർ കോളേജിലെ ഇന്റർമീഡിയേറ്റ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് പെൺകുട്ടി.

അതേസമയം ചൊവ്വാഴ്ച കോളേജിലെത്തിയ പ്രിൻസിപ്പൽ, ഓഫീസിന്റെ ജനാല തുറന്നപ്പോഴാണ് അടുത്തുള്ള സർക്കാർ ഡിസ്‌പെൻസറിയുടെ മേൽക്കൂരയിൽ നവജാതശിശുവിനെ ചലനമറ്റ നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് അന്വേഷണം 19 കാരിയിലേക്കെത്തുന്നത്.

പോലീസിന്റെ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റസമ്മതം നടത്തി. താൻ ഗർഭിണി ആയിരുന്നുവെന്നും പുലർച്ചെ 4.30ഓടെ ശുചിമുറിയിൽ കുഞ്ഞിന് ജൻമം നൽകുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. പിന്നാലെ നവജാതശിശുവിനെ ബക്കറ്റിലിട്ട് റൂമിൽ കൊണ്ടുവരികയും മുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിയുകയായിരുന്നു എന്നുമാണ് പെൺകുട്ടി പറഞ്ഞത്. അതേസമയം കുഞ്ഞിന് തലയിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതാകാം മരണകാരണമെന്ന് കരുതപ്പെടുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1), 238 പ്രകാരം കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പെൺകുട്ടിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പെൺകുട്ടി തന്റെ 22കാരനായ കസിൻ രാജ്കുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളിൽ നിന്നാണ് ഗർഭിണിയായതെന്നുമാണ് പോലീസ് കണ്ടെത്തൽ. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതിന് പിന്നാലെ ഇയാൾ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. കൂടാതെ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിനെ കൊല്ലാനുള്ള ശ്രമവും പലതവണയായി ഇയാൾ നടത്തിയെന്നും ഗോൽക്കൊണ്ട എസ്എച്ച്ഒ പി സൈദുളു പറഞ്ഞു.

അതേസമയംപ്രസവത്തിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായ പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. വിദ്യാർത്ഥിനി ആശുപത്രി വിട്ടതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും.

അസി. റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ സൈന്യത്തിന്റെ വാഹനം പിടികൂടി, പ്രതികാരമായി കമാൻഡിങ് ഓഫിസറും മേജറുമുൾപ്പെടെ 40 അം​ഗ സംഘം പോലീസ് സ്റ്റേഷൻ അടിച്ചുതകർത്തു, സൈനികർ എത്തിയത് കൈകളിൽ ലാത്തികളും ഇരുമ്പ് വടികളും സർവീസ് ആയുധങ്ങളുമായി!! ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് പരുക്ക്,

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026