തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യം നൽകിയ ശേഷം ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദ്ദനം. ഗുരുതരമായി പരുക്കേറ്റ കഠിനംകുളം ചിറക്കൽ സ്വദേശി മനാഫ് (40) നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം മനാഫ് വെന്റിലേറ്ററിലാണ്. മർദ്ദിച്ച് അവശനാക്കിയ ശേഷം ഡ്രൈവറുടെ പക്കൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്തതായാണ് ആരോപണം. പരാതിയിൽ കേസെടുത്തില്ലെന്നും ആരോപണം.
മർദ്ദനത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെട്ടുവെന്നും മനാഫിന്റെ കുടുംബം ആരോപിച്ചു. കൂടാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പോലീസ് അന്വേഷണത്തിന് തയ്യാറായില്ലെങ്കിൽ നിരാഹാര സമരം ചെയ്യുമെന്ന് കുടുംബം പറഞ്ഞു. പിന്നാലെ മനാഫിന്റെ മൊഴിയെടുത്ത ശേഷം ഉടൻ നടപടിയെടുക്കുമെന്ന് കഠിനകുളം പോലീസിന് അറിയിച്ചതായും കുടുംബം അറിയിച്ചു.






