BREAKING NEWS

ചിരഞ്ജീവി- ബോബി കൊല്ലി ചിത്രം മെ​ഗാ158; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

· · 1 min read
Share: Copied!

മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം മെയ് 21 ന് ആരംഭിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റ് മേയ് 21 ന് അതിന്റെ ഔപചാരികമായ ലോഞ്ചിനായി ഒരുങ്ങുകയാണ്.

തന്റെ ആവേശകരമായ ഒരു ജിം- സെഷൻ വീഡിയോയിലൂടെയാണ് ചിരഞ്ജീവി ഈ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ശക്തമായ ഒരു പുതിയ രൂപം നൽകാൻ അദ്ദേഹം നടത്തുന്ന കഠിന പരിശ്രമവും ഈ വീഡിയോ കാണിച്ചു തരുന്നുണ്ട്. ഘടനാപരമായ പരിശീലന രീതിയിലൂടെ സ്ഫോടനാത്മക ശക്തിയും, അസാധാരണമായ സ്റ്റാമിനയും ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി രൂപപ്പെടുത്തുകയാണ് താരം.

സിനിമയോടുള്ള അദ്ദേഹത്തിന്റെ ഭ്രമം ഇപ്പോഴും മറ്റുള്ളവരെക്കാൾ മൈലുകൾ മുന്നിലാണ് എന്ന് കാണിച്ചു തരുന്ന അതിശയകരമായ ജിം സെഷൻ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഓരോ വ്യായാമത്തിലും അദ്ദേഹം കൊണ്ടുവരുന്ന തീവ്രത, അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ നൽകാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത കാണിച്ചു തരുന്നു.

നേരത്തെ, ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ആകർഷകമായ ഒരു കൺസെപ്റ്റ് പോസ്റ്ററും, ശ്രദ്ധേയമായ ഒരു ലുക്ക് ടെസ്റ്റ് ഇമേജും പുറത്തിറക്കിയതുമുതൽ ചിത്രത്തെക്കുറിച്ചുള്ള ആവേശം ആരാധകർക്കിടയിൽ ഏറെ ശക്തമാണ്. ഇവരുടെ മുൻ ചിത്രമായ വാൾട്ടെയർ വീരയ്യയുടെ വൻ വിജയത്തിന് ശേഷം, ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്നത് സ്വാഭാവികമായും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

തന്റെ മാസ് പാക്കേജിലൂടെ ഉള്ള കഥപറച്ചിലിന് പേരുകേട്ട ബോബി കൊല്ലി, ചിരഞ്ജീവിക്കായി ഏറ്റവും തീവ്രവും ശക്തവുമായ കഥാപാത്രങ്ങളിലൊന്നാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. ആരാധകർക്കും സാധാരണ പ്രേക്ഷകർക്കും അനുയോജ്യമായ രീതിയിൽ സ്‌ഫോടനാത്മകമായ സീക്വൻസുകൾ, അതിശയിപ്പിക്കുന്ന എലിവേഷനുകൾ, വിസിൽ അടിക്കാൻ പ്രേരിപ്പിക്കുന്ന നിമിഷങ്ങൾ എന്നിവ ഈ ചിത്രത്തിൽ ഉണ്ടായിരിക്കുമെന്ന് ആണ് പ്രതീക്ഷിക്കപ്പെടുന്നത്. രചന, സംവിധാനം: ബോബി കൊല്ലി, പ്രൊഡക്ഷൻ ബാനർ: കെവിഎൻ പ്രൊഡക്ഷൻസ്, നിർമ്മാതാവ്: വെങ്കട്ട് കെ നാരായണ, പിആർഒ: ശബരി.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026