BREAKING NEWS

നടുക്കടലിൽ വിശന്നു പൊരിഞ്ഞ് അമേരിക്കൻ സേനാംഗങ്ങൾ… ചിലപ്പോൾ കൈപ്പിടിയിൽ ഒതുങ്ങുന്നത്ര ക്യാരറ്റ് കഷ്ണങ്ങൾ, ചെറിയ അളവിൽ ചൂരൽമാംസം, ഒറ്റ ടോർട്ടിയ എന്നിവ മാത്രമോ, അല്ലെങ്കിൽ ഉണങ്ങിയ മാംസ പാറ്റി, പ്രോസസ് ചെയ്ത മാംസത്തിന്റെ ചെറിയ ഭാഗം… യുഎസ് പടക്കപ്പലുകളിൽ ഭക്ഷണത്തിന് ‘റേഷൻ, ദയനീയ ചിത്രങ്ങൾ പങ്കുവച്ച് കുടുംബാം​ഗങ്ങൾ

· · 1 min read
Share: Copied!

വാഷിങ്ടൺ: മധ്യപൂർവ്വേഷ്യയിലെ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഭക്ഷണക്കുറവ് രൂക്ഷമാകുന്നുവെന്ന ആശങ്ക ശക്തമാകുന്നു. യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നിവയിൽ വിന്യസിച്ചിരിക്കുന്ന സേനാംഗങ്ങൾക്കു കുറഞ്ഞ അളവിലുള്ളതും ഗുണമേന്മ കുറഞ്ഞതുമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സേനാംഗങ്ങൾ കുടുംബത്തിനു പങ്കുവെച്ച ചിത്രങ്ങൾ ഭക്ഷണത്തിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നതാണ്. ചിലപ്പോൾ ഒരു ഭക്ഷണത്തിൽ ചെറിയ അളവിലുള്ള ചൂരൽമാംസം, ഒറ്റ ടോർട്ടിയ എന്നിവ മാത്രമോ, അല്ലെങ്കിൽ കൈയിലൊതുങ്ങുന്ന കാരറ്റ് കഷ്ണങ്ങൾ, ഉണങ്ങിയ മാംസ പാറ്റി, പ്രോസസ്സ് ചെയ്ത മാംസത്തിന്റെ ചെറിയ ഭാഗം എന്നിവ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ പലരും ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ വിശപ്പോടെ കഴിയേണ്ടിവരുന്നതായി അറിയുന്നു.

അതേസമയം സേനാംഗങ്ങളുടെ കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, കപ്പലുകളിൽ ഭക്ഷണം മതിയായ അളവിൽ ലഭിക്കുന്നില്ല. ചിലർ നിരന്തരം വിശന്നിരിക്കുകയാണെന്നും ഭക്ഷണം രുചിയില്ലാത്തതാണെന്നും ആരോപിക്കുന്നു. പുതുതായി ലഭിക്കേണ്ട പച്ചക്കറികളും മറ്റ് സാധനങ്ങളും ലഭ്യമല്ലാത്തതിനാൽ ലഭിക്കുന്നതെല്ലാം കർശനമായി റേഷൻ ചെയ്ത് വിതരണം ചെയ്യുകയാണെന്നാണ് വിവരം.

ഇതിനിടെ കുടുംബങ്ങൾ അയക്കുന്ന കെയർ പാക്കേജുകളും സേനാംഗങ്ങൾക്ക് ലഭിക്കാത്ത സ്ഥിതിയാണ്. അമേരിക്കയുടെ പോസ്റ്റൽ സർവീസ് മധ്യപൂർവ്വേഷ്യയിലെ 27 സൈനിക ZIP കോഡുകളിലേക്കുള്ള മെയിൽ സർവീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും ഗതാഗത സംവിധാനങ്ങൾ തടസപ്പെട്ടതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

അധികൃതർ പറയുന്നതനുസരിച്ച്, ഇതിനകം അയച്ച മെയിലുകളും പാക്കേജുകളും സുരക്ഷിത കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്തെ വ്യോമ ഗതാഗതവും വിതരണ സംവിധാനങ്ങളും സാധാരണ നിലയിലാകുന്നതുവരെ വിതരണം പുനരാരംഭിക്കാൻ കഴിയില്ല, മാത്രമല്ല ഇത് എപ്പോൾ സാധ്യമാകും എന്നതിൽ വ്യക്തതയില്ല താനും.

ദീർഘകാല വിന്യാസവും വിതരണ ശൃംഖലകളിലെ തടസ്സങ്ങളും ചേർന്നാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നത്. യുഎസ്എസ് ജെറാൾഡ് ആർ ഫോർ‍ഡ് ഉൾപ്പെടെ നിരവധി യുദ്ധക്കപ്പലുകൾ നീണ്ടുനിൽക്കുന്ന ദൗത്യങ്ങളിൽ തുടരേണ്ടിവന്ന സാഹചര്യത്തിൽ സേനാംഗങ്ങളുടെ ആരോഗ്യവും മാനസികാവസ്ഥയും സംബന്ധിച്ച ആശങ്കകൾ ഉയർത്തി കുടുംബാം​ഗങ്ങളും രം​ഗത്തെത്തിയിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭക്ഷണവും അടിസ്ഥാന ആവശ്യവസ്തുക്കളും സമയത്ത് എത്തിക്കാനാകുമോ എന്ന ആശങ്കയിലാണ് സേനാംഗങ്ങളുടെ കുടുംബങ്ങളും പിന്തുണ നൽകുന്ന ഗ്രൂപ്പുകളും. നിലവിലെ സാഹചര്യത്തിൽ ഉടൻ പരിഹാരം ലഭിക്കാത്ത പക്ഷം ഇത് സൈനികരുടെ ആത്മവിശ്വാസത്തെയും പ്രവർത്തനക്ഷമതയെയും ഗൗരവമായി ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026