BREAKING NEWS

നീറ്റ് സമരക്കാർക്ക് ആശ്വാസം; വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാരിന്റെ ഉത്തരവ്

· · 1 min read
Share: Copied!

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കാനാണ് തീരുമാനം. ഇതുവരെ ഡൽഹി പൊലീസ് 13 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

സുപ്രീംകോടതിയുടെ ഉത്തരവും നിലവിലുള്ള എഫ്.ഐ.ആറുകളും വിശദമായി പരിശോധിച്ച ശേഷമാണ് കേസുകളിൽ തുടർനടപടികൾ വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് സർക്കാർ വ്യക്തമാക്കി. മുൻ ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥികൾക്കെതിരെ ക്രിമിനൽ നടപടികൾ തുടരേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

ലെഫ്റ്റനന്റ് ഗവർണറുടെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്നും സർക്കാർ അറിയിച്ചു. വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങളും നേരത്തേ സമാന തീരുമാനങ്ങൾ സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഡൽഹി സർക്കാരും കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്.

വെളിച്ചെണ്ണ കുപ്പിയിൽ ഹാഷിഷ് ഓയിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പുകാരി പിടിയിൽ; ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ലഹരി കൊണ്ടുവന്നതെന്ന് മൊഴി

BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026