BREAKING NEWS

സിപിഎം നേതാക്കൾക്കൊപ്പം നോയിഡയിൽ എത്തിയ സിഐടിയു അംഗങ്ങളെ കാണാനില്ല; എം.എ. ബേബി, എ.എ. റഹീം, വി. ശിവദാസൻ എന്നിവരടക്കമുള്ളവരെ യുപി പോലീസ് തടഞ്ഞു; പ്രതിഷേധം ശക്തം

· · 1 min read
Share: Copied!

ന്യൂഡൽഹി: നോയിഡയിൽ സിപിഎം നേതാക്കൾക്കൊപ്പം എത്തിയ സിഐടിയു അംഗങ്ങളെ കാണാനില്ലെന്ന് പരാതി. ഇവരെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സിപിഎം നേതാക്കളുടെ ആരോപണം. ഇതേത്തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നോയിഡയിലെ ജില്ലാ കളക്ടറുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം.

കഴിഞ്ഞദിവസങ്ങളിൽ അരങ്ങേറിയ തൊഴിലാളി സമരത്തിനിടെ പോലീസ് മർദനമേറ്റവരെ സന്ദർശിക്കാനായാണ് എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രതിനിധികൾ വെള്ളിയാഴ്ച രാവിലെ നോയിഡയിലെത്തിയത്. എം.പി.മാരായ എ.എ. റഹീം, വി. ശിവദാസൻ തുടങ്ങിയവരും സിപിഎം സംഘത്തിലുണ്ടായിരുന്നു. എന്നാൽ, സിപിഎം നേതാക്കളെ അതിർത്തിയിൽവെച്ച് തന്നെ യുപി പോലീസ് തടഞ്ഞു.

പിന്നീട് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും പോലീസ് അറിയിച്ചു. ഇതനുസരിച്ച് സിപിഎം സംഘത്തെ ജില്ലാ കളക്ടറുടെ വസതിയിലേക്ക് കൊണ്ടുപോയി. എന്നാൽ, സിപിഎം നേതാക്കൾക്ക് ജില്ലാ കളക്ടറെ കാണാനായില്ല. ഇതിനിടെയാണ് സിപിഎം സംഘത്തിലുണ്ടായിരുന്ന സിഐടിയു അംഗങ്ങളെ കാണാനില്ലെന്ന പരാതി ഉയർന്നത്. ഇവരെ യുപി പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. തുടർന്നാണ് എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധം ആരംഭിച്ചത്.

പ്രതികൾ പോലീസുകാരായതിനാൽ ശിക്ഷ അനിവാര്യം!! ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026