BREAKING NEWS

പ്രണയത്തിലായ പിന്നാലെ വിവാഹിതരാകാൻ തീരുമാനം, തിയതിയും സ്ഥലവും കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ നിശ്ചയിച്ചു, താലികെട്ടിന് ക്ഷേത്രത്തിലെത്തിയപ്പോഴാണ് അറിയുന്നത് വരൻ പറ്റിച്ചിട്ടു മുങ്ങിയെന്ന്!! വധുവിന്റെ പീഡന പരാതിയിൽ മുങ്ങിയ പ്രതിശ്രുത വരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കാസർകോട്: വിവാഹ ദിനത്തിൽ താലികെട്ടാൻ ക്ഷേത്രത്തിലെത്താതെ മുങ്ങിയ പ്രതിശ്രുത വരൻ പ്രതിശ്രുത വധു നൽകിയ പീഡന പരാതിയിൽ അറസ്റ്റിൽ. വെള്ളരിക്കുണ്ട് ബളാൽ സ്വദേശി വിഷ്ണു നാരായണനെയാണ് (24) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിഷ്ണുവും യുവതിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മേയ് പത്തിന് ബളാലിലെ ഒരു ക്ഷേത്രത്തിൽ കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു.

വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തിലെത്തി. എന്നാൽ മുഹൂർത്തമായിട്ടും വരനും സംഘവും എത്തിയില്ല. ഇതിനിടെ വരന്റെ ബന്ധുക്കൾ ക്ഷേത്രത്തിലെത്തി വരനെ കാണാനില്ലെന്ന് അറിയിച്ചു. ഇതോടെ വിവാഹം മുടങ്ങുകയും വധുവും വീട്ടുകാരും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പിന്നാലെ വിഷ്ണു വിവാഹ വാ​ഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026