BREAKING NEWS

മന്ത്രിസഭയിൽ താങ്കൾ ചേരുമോ? മാധ്യമ പ്രവർത്തകർ, പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി!! ഹൈക്കമാൻഡ് തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു, വി ഡി സതീശന് എന്റെ എല്ലാവിധ ആശംസകളും പൂർണ്ണ പിന്തുണയും…ടീം യുഡിഎഫായി മുന്നോട്ടു പോകുമെന്ന സൂചന നൽകി ചെന്നിത്തല

· · 1 min read
Share: Copied!

ഗുരുവായൂർ: വി.ഡി. സതീശനെ പുതിയ ദൗത്യത്തിലേക്ക് നിയോഗിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവൺമെന്റിനുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂർണ്ണ പിന്തുണയുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നു. പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അതേസമയം പാർട്ടി തനിക്ക് അർഹിച്ച പരിഗണന നൽകുകയാണെങ്കിൽ അതിനോടൊപ്പം ചേർന്ന് മുന്നോട്ട് പോകുമെന്ന സൂചനയാണ് ചെന്നിത്തലയുടെ പ്രതികരത്തിൽ നിന്ന് വ്യക്തമാകുന്നത്. എല്ലാ മലയാള മാസം ഒന്നാം തീയതിയും ദർശനം നടത്താറുള്ള അദ്ദേഹം ഇന്നലെ രാത്രി 11 മണിയോടെയാണ് ഗുരുവായൂരിലെത്തിയത്. ഇന്ന് പുലർച്ചെ നിർമ്മാല്യം തൊഴുത ശേഷം മൂന്നരയോടെ ക്ഷേത്ര ദർശനം പൂർത്തിയാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

ഇന്ധന ചെലവ് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി, ശിരസ്സാവഹിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ; വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡ് ക്ലാസിക് 350 -ൽ ഫഡ്‌നാവിസിന്റെ യാത്ര; സുരക്ഷാ സംഘം പിന്തുടർന്നത് പൾസർ ബൈക്കുകളിൽ

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026