BREAKING NEWS

വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ലോ… വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്, വി ഡി സതീശന് ആശംസ നേര്‍ന്ന് എം എം മണി

· · 1 min read
Share: Copied!

നെടുങ്കണ്ടം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസനേർന്ന്  മുതിർന്ന സി.പി.എം. നേതാവ് എം.എം. മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ, വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേരുന്നു. തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങും.’’

-എം.എം. മണി ഫെയ്‌സ്ബുക്കിൽ കുറിച്ചു. എന്നാൽ, ‘പടനയിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ’ എന്നുതുടങ്ങുന്ന വരിയിലെ ‘പടനയിച്ച്’ എന്ന വാക്ക് ഒടുവിൽ ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ചുകൊണ്ട് ചൊവ്വാഴ്ച മണി രംഗത്തെത്തിയിരുന്നു. ‘‘വോട്ടുചെയ്തവരെയും ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നാ കേട്ടേ’’ എന്ന ട്രോൾ പങ്കുവച്ച് ‘‘ഇനി വന്നുവന്ന് യു.ഡി.എഫിന്‌ വോട്ടുചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ?’’ എന്നാണ് മണി കുറിച്ചത്.

ഔദ്യോഗികപ്രഖ്യാപനം വന്നതോടെ രാഷ്ട്രീയമര്യാദ ഉയർത്തിപ്പിടിച്ച് പോസ്റ്റിട്ട മണിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്.

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026