BREAKING NEWS

ഖമനേയിയുടെ മരണത്തിനു പ്രതികാരം, തീർക്കേണ്ട ശത്രുക്കളുടെ നീണ്ട ലിസ്റ്റ് അക്കമിട്ട് തയാറാക്കി ഇറാൻ!! പട്ടികയിൽ ട്രംപ്, നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ് തുടങ്ങി മെലോണി വരെ 13 നേതാക്കൾ…

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാന്റെ സുപ്രീം ലീഡർ ആയത്തുല്ല അലി ഖമനേയിയുടെ വധത്തിന് പ്രതികാരമായി ലക്ഷ്യമിടേണ്ട പ്രമുഖരുടെ നീണ്ട തയാറാക്കി ഇറാൻ. ഇറാൻ പ്രത്യയശാസ്ത്രത്തോട് അതി നിലപാടുകളുണ്ടെന്ന് അറിയപ്പെടുന്ന ഇറാനിയൻ പത്രമാണ് ഖമനേയിയുടെ മരണത്തിന് പ്രതികാരമായി വധിക്കേണ്ട നേതാക്കളുടെ നീണ്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരി 28-ന് മിഡിൽ ഈസ്റ്റ് യുദ്ധത്തിന്റെ ആദ്യ ദിവസത്തിൽ യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകനും അവകാശിയുമായ മൊജ്താബ ഖമനേയി പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

“പ്രതികാരം നമ്മുടെ രാജ്യത്തിന്റെ ആഗ്രഹമാണ്. അത് അനിവാര്യമായി നടപ്പിലാക്കും,” ഖമനേയിയുടെ ശവസംസ്കാരത്തിനു ശേഷം പുറത്തിറക്കിയ ആദ്യ സന്ദേശത്തിൽ മൊജ്തബ പറഞ്ഞിരുന്നു. ഈ കുറ്റവാളികൾക്ക് സമാധാനപരമായ അന്ത്യം കാണാനാവില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിരുന്നു.

അതേസമയം ടെഹ്റാനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ഹംഷഹ്‌രി’ പത്രം ശനിയാഴ്ച വൈകുന്നേരം ഓൺലൈനായി പുറത്തിറക്കിയ ഇൻഫോഗ്രാഫിക്കിൽ 13 വിദേശ നേതാക്കളുടെ ചിത്രങ്ങളും ഖമനേയിയുടെ പ്രസ്താവനയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ പട്ടിക സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചതാണെന്നതിന് തെളിവുകളില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ എന്നിവരോടൊപ്പം യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രിഡ്രിച്ച് മെർസ് എന്നിവരും ഉൾപ്പെടുന്നു.

യുദ്ധകാലത്ത് യൂറോപ്യൻ രാജ്യങ്ങൾ ഇറാനിലേക്കുള്ള ആക്രമണങ്ങളെ അപലപിക്കാൻ പരാജയപ്പെട്ടതും അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് അവരുടെ വ്യോമപരിധി ഉപയോഗിക്കാൻ അനുവദിച്ചതും സഹകരണമായിരുന്നുവെന്നാരോപിച്ച് ഇറാൻ വിമർശനം ഉന്നയിച്ചിരുന്നു.

ചോദ്യംചെയ്യലിനിടെ വളരെ മോശമായി പെരുമാറി, മകളെ കൊലപ്പെടുത്തിയത് അവളാണെന്ന് പറഞ്ഞു, കുറ്റം സമ്മതിപ്പിക്കകാന്‍ ശ്രമിച്ചു, അതോടെ അവള്‍ മാനസികമായി തകര്‍ന്നു പോയി, പെങ്ങളുടെ ആത്മഹത്യയ്ക്ക് കാരണം ആര്‍ ശ്രീലേഖയെന്ന് കൊല്ലങ്കോട് പെണ്‍കുട്ടിയുടെ അമ്മാവന്‍

 

BREAKING NEWS
ഭാര്യ സീറ്റ് ചോദിച്ചപ്പോൾ എം വി ഗോവിന്ദൻ ‘നോ’ പറഞ്ഞിരുന്നുവെങ്കിൽ പാർട്ടിക്കു വലിയ ഗുണം ചെയ്തേനെ, കണ്ണൂരിലെ ദയനീയ പരാജയത്തിനു കാരണം സ്വാർഥ താൽപര്യങ്ങള്‍, പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ല, സിപിഐ(എം) വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം
18 Oct 2026
BREAKING NEWS
ബൈക്കപകടം, ബെംഗളൂരുവിൽ 23 കാരിയായ മലയാളി നഴ്സിന് ദാരുണാന്ത്യം; ട്രക്കിങ് കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്, സുഹൃത്തിന് പരിക്ക്
18 Oct 2026
BREAKING NEWS
ഉമ്മന്‍ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്ത് സിബിഐക്ക് എറിഞ്ഞ് കൊടുത്തയാളാണ്, പിണറായിയോട് അനുകമ്പ തോന്നുന്നത് കാണുമ്പോള്‍ പ്രയാസമുണ്ട്, വിട്ടുവീഴ്ച ചെയ്താല്‍ സിപിഎം തലയില്‍ കയറി നിരങ്ങും, താന്‍ ആരോടും പ്രതികാര ബുദ്ധിയോട് പെരുമാറുന്ന ആളല്ല- മാത്യു കുഴല്‍നാടന്‍
18 Oct 2026
BREAKING NEWS
ദസറയ്ക്ക് ബലൂൺ വിൽക്കാനെത്തിയ ഒൻപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; രാത്രി ​ഗ്രൗണ്ടിൽ തളർന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടു പോയി ക്രൂരകൃത്യം; പ്രതിക്ക് വധശിക്ഷ
18 Oct 2026