BREAKING NEWS

ചില കാര്യങ്ങളിൽ അവ്യക്തത, വ്യക്തവേണ്ട ഭാഗങ്ങൾ എസ്ഐടിക്ക് ചൂണ്ടികാട്ടി വിശദീകരണം ചോദിച്ചു, എംആർ അജിത് കുമാറിനെതിരായ ആലപ്പുഴ രക്ഷാപ്രവർത്തന റിപ്പോർട്ട് മടക്കി, അവ്യക്തമായ ഭാ​ഗങ്ങളിൽ തുടരന്വേഷണത്തിന് നിർദേശം നൽകി ഡിജിപി

· · 1 min read
Share: Copied!

തിരുവനന്തപുരം: ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്‌തവേണമെന്ന് ഡിജിപി റാവാഡ എ ചന്ദ്രശേഖർ. പിന്നാലെ വ്യക്തവേണ്ട ഭാഗങ്ങൾ ചൂണ്ടികാട്ടി വിശദീകരണം ചോദിച്ച് റിപ്പോർട്ട് മടക്കി. വ്യക്തത ആവശ്യമുള്ള ഭാഗങ്ങളിൽ തുsരന്വേഷണം നടത്താനും എസ്ഐടിക്കു നിർദേശം നൽകി. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടി. അതുപോലെ എത്രയും വേഗം തുടരന്വേഷണം നടത്തി റിപോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.

നവകേരളാ മാർച്ചിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയിൽ, എഡിജിപി അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. എംആർ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്നാണ് എസ്ഐടി അന്വേഷണ റിപ്പോർട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് ഡിജിപി നിയമോപദേശം തേടിയത്.

അതേസമയം കേസ് അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. എസ്ഐടി സമർപ്പിച്ച റിപ്പോർട്ടും അജിത് കുമാറിനെതിരെയാണെന്നാണ് വിവരം. എന്നാൽ ഇതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടായില്ല. ഇതോടെ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടിൽ അവ്യക്തമായി കിടക്കുന്ന ഭാ​ഗങ്ങൾ പൂരിപ്പിക്കണമെന്ന ആവശ്യവുമായി ഡിജിപി റിപ്പോർട്ട് മടക്കിയത്.

ബ്ലൂടുത്ത് സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വച്ചു, ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി, തമിഴ്നാട് സ്വദേശിക്ക് വയറിലും തോളിലും കുത്തേറ്റു, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026