BREAKING NEWS

മലപ്പുറത്ത് കോഴിമുട്ട തർക്കം ചെന്നെത്തിയത് മരണത്തിൽ!! കടയിൽ ഒരേ സമയം രണ്ടുപേരെത്തി അഞ്ച് മുട്ടകൾ വീതം വേണമെന്ന് ആവശ്യം, ഉള്ളത് വീതിച്ച് തരാമെന്ന് കടക്കാരൻ, വാങ്ങാൻ വന്നവർ തമ്മിൽ തർക്കം, പിടിച്ച് ഉന്തുന്നതിനിടെ റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു

· · 1 min read
Share: Copied!

മലപ്പുറം: മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിനിടെ റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു. കുന്നത്ത് പറമ്പ് സ്വദേശി ഫൈസലാണ് മരിച്ചത്. സംഭവത്തിൽ ലത്തീഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ എട്ടാം തീയതിയായിരുന്നു സംഭവം. മൂന്നിയൂർ കുന്നത്തുപറമ്പിലെ ഒരു കടയിൽ ഫൈസലും ലത്തീഫും കോഴിമുട്ട വാങ്ങാനായി എത്തിയിരുന്നു. രണ്ടുപേരും അഞ്ച് കോഴിമുട്ട വീതം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടയിൽ ആകെ ആറ് മുട്ടകൾ മാത്രമാണുണ്ടായിരുന്നത്. ഇതോടെ ഉള്ള മുട്ടകൾ രണ്ടുപേർക്കുമായി വീതിച്ചു നൽകാൻ കടക്കാരൻ തയ്യാറായെങ്കിലും ഫൈസൽ ഇതിന് വഴങ്ങിയില്ല.

എന്നാൽ തനിക്ക് ലഭിച്ച മുട്ടകളുമായി ലത്തീഫ് എന്നയാൾ പോകാൻ ഒരുങ്ങവെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രകോപിതനായ ഫൈസൽ തൻറെ കൈവശമുണ്ടായിരുന്ന കോഴിമുട്ട ലത്തീഫിൻറെ ദേഹത്തേക്ക് എറിഞ്ഞു. ഇതിൽ ക്ഷുഭിതനായ ലത്തീഫ് ഫൈസലിനെ ബലമായി പിടിച്ചു തള്ളുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞുവീണ ഫൈസലിന്റെ തല റോഡിലിടിച്ച് പരുക്കേറ്റു.

അപകടം നടന്നയുടൻ തന്നെ ഫൈസലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ഫൈസൽ മരണത്തിന് കീഴടങ്ങി. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ചില കാര്യങ്ങളിൽ അവ്യക്തത, വ്യക്തവേണ്ട ഭാഗങ്ങൾ എസ്ഐടിക്ക് ചൂണ്ടികാട്ടി വിശദീകരണം ചോദിച്ചു, എംആർ അജിത് കുമാറിനെതിരായ ആലപ്പുഴ രക്ഷാപ്രവർത്തന റിപ്പോർട്ട് മടക്കി, അവ്യക്തമായ ഭാ​ഗങ്ങളിൽ തുടരന്വേഷണത്തിന് നിർദേശം നൽകി ഡിജിപി

BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026