BREAKING NEWS

അഹങ്കാരം വച്ചുപൊറുപ്പിക്കില്ല… കട വൃത്തിയാക്കുകയാണെന്ന് പറഞ്ഞ് രോഗികൾക്ക് മരുന്ന് നല്‍കിയില്ല, എവിടെ വേണമെങ്കിലും പോയി പരാതിപ്പെട്ടോളൂവെന്ന് പറഞ്ഞ് തിരിച്ചയച്ചു, ജൻ ഔഷധി കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: ജൻ ഔഷധി കേന്ദ്രത്തിൽ എത്തിയ രോഗികൾക്ക് മരുന്ന് നൽകാതെ മടക്കി അയച്ച സംഭവത്തിൽ കർശന നടപടിയുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. പൊതുജനങ്ങൾക്ക് വിലക്കുറവിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ജനങ്ങൾക്ക് സേവനം നൽകുന്നതിൽ യാതൊരുവിധ അനാസ്ഥയോ അഹങ്കാരമോ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഇൻസ്റ്റാഗ്രാം റീലാണ് ഈ വിഷയത്തിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചത്.

വിഡിയോയിൽ പറയുന്നതനുസരിച്ച് കടയുടെ തറ തുടച്ചു വൃത്തിയാക്കുകയാണെന്ന് പറഞ്ഞ് ജീവനക്കാർ രോഗികൾക്കും അവരുടെ കൂടെയെത്തിയവർക്കും മരുന്ന് നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതേച്ചൊല്ലി തർക്കമുണ്ടായപ്പോൾ ഇത് എവിടെ വേണമെങ്കിലും പോയി പരാതിപ്പെട്ടോളൂ എന്ന തരത്തിലാണ് ജീവനക്കാർ പ്രതികരിച്ചത്. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് വിഷയത്തിൽ അടിയന്തര അന്വേഷണത്തിനും നടപടിക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. പൊതുജനസേവന മേഖലയിൽ ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി.

ജനങ്ങൾക്ക് അർഹമായ സേവനങ്ങൾ കൃത്യസമയത്ത് നിഷേധിക്കുന്നവരും ഉദ്യോഗസ്ഥ അഹന്ത കാണിക്കുന്നവരും നിയമത്തിന്റെ പൂർണമായ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് അവർ കൂട്ടിച്ചേർത്തു. പൊതുസ്ഥാപനങ്ങൾ നിലകൊള്ളുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല മറിച്ച് അവർക്ക് സേവനം ഉറപ്പാക്കാനാണെന്നും ഈ കാര്യത്തിൽ ഡൽഹി സർക്കാരിന് സഹനമില്ലാത്ത നയമാണുള്ളതെന്നും അവർ എക്സിലൂടെ കുറിച്ചു.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026