BREAKING NEWS

‘ചിലരെ രഹസ്യമായി കാണേണ്ടി വരും, അല്ലാതേയും കാണേണ്ടി വരും‘ ; ഹെലികോപ്റ്റർ വിവാദത്തിൽ ഇനി വിശദീകരണമില്ലെന്ന് മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ വിശദീകരണമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിലരെ രഹസ്യമായി കാണേണ്ടി വരുമെന്നും അങ്ങോട്ട് ചെന്ന് കാണേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിനിടയിൽ ഇതുപോലെയുള്ള കാര്യങ്ങളെ വിവാദമാക്കാനാണ് മാധ്യമങ്ങൾക്ക് താത്പര്യമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് യാത്ര പോകുന്നു. അതൊരു രഹസ്യ യാത്രയാണോ? എന്തുകൊണ്ട് നിക്ഷേപകർക്ക് മുഖ്യമന്ത്രി ഉള്ളിടത്ത് വന്ന് കാണാൻ കഴിയുന്നില്ലെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.

ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്:

‘രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതേയും കാണേണ്ടി വരും. ചിലപ്പോൾ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാൻ അന്ന് വൈകുന്നേരം എറണാകുളത്ത് ഉള്ളതുകൊണ്ട് അവിടെ കാണാമെന്ന് പറഞ്ഞതാണ്. സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളുള്ളപ്പോൾ ഇതുപോലുള്ള കുറേ കാര്യങ്ങളെ വിവാദമാക്കാനാണ് നിങ്ങൾക്ക് താത്പര്യം. വിഷയത്തെക്കുറിച്ച് കഴിഞ്ഞ പ്രാവശ്യം വ്യക്തമാക്കിയതാണ്. ഇനി വേണ്ട.’

നിക്ഷേപകരെ കാണാനാണ് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പോയതെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കൊച്ചിയിലേക്ക് പോയപ്പോൾ നിക്ഷേപകരെ കണ്ടെന്നാണ് പറഞ്ഞത്. ഇതിൽ ഏതാണ് ശരിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

‘ഞാൻ എല്ലാം വ്യക്തമായി പറഞ്ഞു, ഇനി ഒന്നുമില്ല’ എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി.

പഠിക്കാനെന്ന് പറഞ്ഞ് അച്ഛന്റെ ഫോൺ വാങ്ങി; അക്കൗണ്ടിലെ നല്ലൊരു തുക പിൻവലിച്ചു; റോബ്ലോക്സിൽ 42,000 രൂപ ചെലവഴിച്ച് എട്ടാം ക്ലാസ് വിദ്യാർഥി

BREAKING NEWS
വെള്ളം കുടിക്കാൻ ​ഗ്ലാസെടുക്കുന്നത് കണ്ട് സംശയം, പരിശോധിച്ചപ്പോൾ എംഡിഎംഎ; കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്, കൊടുത്തത് മറ്റൊരു തടവുകാരിയെന്ന് മൊഴി
13 Oct 2026
BREAKING NEWS
ഇടുക്കിയിൽ‌ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു, വീട്ടിൽ ആളില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം
13 Oct 2026
BREAKING NEWS
സ്വർണവില ഇന്നും താഴേക്ക്; രണ്ട് ദിവസം കൊണ്ട് പവന് 1,560 രൂപയുടെ കുറവ്, വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കറിയാം
13 Oct 2026
BREAKING NEWS
പ്രതിഷേധക്കാർ എത്താതിരിക്കാൻ ഒരാൾ പൊക്കമുള്ള ബാരിക്കേഡുമായി പോലീസ് ജന്തർ മന്തറിന്റെ മുന്നിൽ കാവൽ നിന്നു, പിറകുവശം വഴി സിജെപിയുടെ മിന്നൽ എൻട്രി, പോലീസ് സംഭവമറിഞ്ഞത് സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ലൈവിലൂടെ... അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ കസ്റ്റഡിയിൽ
13 Oct 2026