‘അന്ന്: മുഖ്യമന്ത്രിനിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്തു. ഇന്ന് : ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്നാണ് സ്ഥിതി; നാട് വെള്ളത്തിലായി മനുഷ്യ‍ർ ആശങ്കയിലായിരിക്കുമ്പോൾ മുഖ്യമന്ത്രി പൊന്നാനിയില്‍ വിരുന്നുണ്ടു; രൂക്ഷ വിമര്‍ശനം

Related Post

“ഹിന്ദു വിശ്വാസത്തെ അപമാനിക്കാൻ ഇനിയാരും ധൈര്യപ്പെടരുത്”,  സന്യാസിമാരെ മാത്രമല്ല, ഹിന്ദുക്കളെയും കൂടിയാണ്  പ്രതിപക്ഷം അവഹേളിച്ചത്, രാജ്യത്തെ ജനങ്ങൾ ഒരിക്കലും മാപ്പ് നല്‍കില്ല, മറ്റ് മത പുരോഹിതന്മാരുടെ വേഷം ധരിച്ച് ആ മതങ്ങളെ നിങ്ങള്‍ പരിഹസിക്കുമോ?? പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തിയ നാടകത്തിനെതിരെ രൂക്ഷ വിമര്‍ശനം
ഞാന്‍ ചെയ്തത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റാണ്, എനിക്ക് എന്നെത്തന്നെ നോക്കാന്‍ നാണക്കേട് ആകുന്നു, രാജ്യത്തോട് മാപ്പ് ചോദിക്കുന്നു, എന്നോട് ക്ഷമിക്കണം, പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് 15കാരി

മലപ്പുറം: സംസ്ഥാനം മഴക്കെടുതിയിൽ രൂക്ഷ പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്‍റെ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ വിഡി സതീശൻ ഉച്ചഭക്ഷണത്തിനെത്തിയതും സൽക്കാരത്തിന്‍റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വലിയ വിമർശനം ഉയരുന്നത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇതിന് പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാ പരിപാടികളും ക്യാൻസൽ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾ ഏകോപിപ്പിച്ചുവെന്നും എന്നാൽ ജനം രൂക്ഷമായ മഴക്കെടുതിയിൽ ദുരിതം പേറുമ്പോൾ വിഡി സതീശൻ വിരുന്നുണ്ട് നടക്കുകയാമെന്നുമാണ് വിമ‍ർശനം. ‘അന്ന്: മുഖ്യമന്ത്രി മുൻ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നൽകുന്നു. മന്ത്രിമാരോട് അവർക്ക് ചുമതലയുള്ള ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദ്ദേശം നൽകി. ഇന്ന് : ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്നാണ് സ്ഥിതിയെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ വികെ പ്രശാന്ത് പരിഹസിച്ചു.

എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ എഎ റഹിമും വിഡി സതീശനെതിരെ രൂക്ഷ വിമ‍ർശനവുമായി രംഗത്തെത്തി. സത്യത്തിൽ മുഖ്യമന്ത്രിയുടെ വീഡിയോ അദ്യം വിശ്വസിക്കാനായില്ല. വിവിധ ജില്ലകൾ വെള്ളത്തിലായി മനുഷ്യ‍ർ ആശങ്കയിലായിരിക്കുമ്പോൾ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ല, ഇങ്ങനെ സ്വകാര്യ വിരുന്നുണ്ണാൻ പോകുമെന്ന് വിചാരിച്ചില്ല- എഎ റഹീം പറഞ്ഞു. മുൻ മാതൃകകൾ അങ്ങനെയല്ല. ഉദ്യോഗസ്ഥ‍ർക്കും ജനങ്ങൾക്കും വേണ്ട ആത്മവിശ്വാസം പകരേണ്ട സമയമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ പ്രളയത്തിന്റെ ദുരിതത്തിൽ കഴിയുന്ന ഈ സമയത്ത്, ജനങ്ങൾ പ്രതീക്ഷിച്ചത് നേതൃത്വം, ഇടപെടൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം എന്നതൊക്കെയാണ്. പ്രതിസന്ധിയുടെ വേളയിൽ സൽക്കാരങ്ങളല്ല, ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ മുൻഗണനയാകേണ്ടത്തെന്നും റഹീം പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഎം നേതാവ് പി സരിനും രംഗത്തെത്തി. ‘കനത്ത കാലവര്‍ഷക്കെടുതികള്‍ക്കിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് പൊന്നാനി എംഎല്‍എയോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍’ എന്ന് പറഞ്ഞ് സരിന്‍ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നേരത്തേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പൊന്നാനി യാത്രയും വിവാദമായിരിക്കുന്നത്.

മൺകൂനയ്ക്കിടയിൽ നീണ്ടുനിന്ന കൈ; ജീവിതത്തിലേക്ക് പിടിച്ചുകയറി രതീഷ്, അടൂർമലയിലെ ഉരുൾപൊട്ടലിൽ അത്ഭുത രക്ഷപ്പെടൽ

Related image2

Related Posts

Next Post
  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive
“ഹിന്ദു വിശ്വാസത്തെ അപമാനിക്കാൻ ഇനിയാരും ധൈര്യപ്പെടരുത്”,  സന്യാസിമാരെ മാത്രമല്ല, ഹിന്ദുക്കളെയും കൂടിയാണ്  പ്രതിപക്ഷം അവഹേളിച്ചത്, രാജ്യത്തെ ജനങ്ങൾ ഒരിക്കലും മാപ്പ് നല്‍കില്ല, മറ്റ് മത പുരോഹിതന്മാരുടെ വേഷം ധരിച്ച് ആ മതങ്ങളെ നിങ്ങള്‍ പരിഹസിക്കുമോ?? പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തിയ നാടകത്തിനെതിരെ രൂക്ഷ വിമര്‍ശനം
ഞാന്‍ ചെയ്തത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റാണ്, എനിക്ക് എന്നെത്തന്നെ നോക്കാന്‍ നാണക്കേട് ആകുന്നു, രാജ്യത്തോട് മാപ്പ് ചോദിക്കുന്നു, എന്നോട് ക്ഷമിക്കണം, പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് 15കാരി
ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ…. അല്ലെങ്കില്‍ ബലാത്സംഗം ചെയ്യും, അടുത്ത നിര്‍ഭയ ആകണോ?? ജെഎന്‍യു യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക കെ ബാബുവിന് ഭീഷണി സന്ദേശം
വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു