BREAKING NEWS

ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ…. അല്ലെങ്കില്‍ ബലാത്സംഗം ചെയ്യും, അടുത്ത നിര്‍ഭയ ആകണോ?? ജെഎന്‍യു യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക കെ ബാബുവിന് ഭീഷണി സന്ദേശം

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക കെ. ബാബുവിന് നേരെ ഭീഷണി. ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയത്. ബിജെപിക്കെതിരെ സമരം തുടര്‍ന്നാല്‍ കൊലപ്പെടുത്തുമെന്നും അടുത്ത നിര്‍ഭയ ആകണോ എന്നുമാണ് സന്ദേശം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗോപികക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ എന്നും അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്നുമാണ് ഭീഷണി. തനിക്ക് നേരെ ഉയര്‍ന്നുവന്ന ഭീഷണി സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗോപികയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു. സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിലും ഗോപിക പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ഭീഷണി സന്ദേശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഗോപിക വ്യക്തമാക്കി. തൃശൂര്‍ സ്വദേശിയായ ഗോപിക, ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണന്‍സില്‍ പിഎച്ച്ഡി ഗവേഷകയാണ്. രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന സമരത്തില്‍ സിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്ന എസ്എഫ്‌ഐ നേതാക്കളില്‍ ഒരാളാണ് ഗോപിക.

നേരത്തെ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എകെജി സെന്ററിലെത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാറണ്ടും യൂണിഫോമും ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ എത്തിയതെന്ന് ഐഷി ഘോഷ് പറഞ്ഞു. യൂണിഫോം ധരിക്കാതെ എത്തിയ ഉദ്യോഗസ്ഥയെ ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് മടങ്ങുന്നതിനിടെ മഴ പെയ്തെന്നും മഴ നനഞ്ഞതിനെ തുടര്‍ന്നാണ് യൂണിഫോം ഒഴിവാക്കിയതെന്നുമായിരുന്നു അവരുടെ മറുപടി.

BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026
BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026