BREAKING NEWS

അമ്മാ… നന്നാ… കൂരാ കൂരിരുട്ടിൽ കൊടുംതണുപ്പത്ത് അച്ഛനേയും അമ്മയേയും വിളിച്ച് അലറി കരഞ്ഞ് മൂന്നു വയസുകാരൻ!! മകനെ പാലത്തിൽ സ്കൂട്ടറിൽ തനിച്ചിരുത്തി ദമ്പതികൾ ഗോദാവരി നദിയിലേക്ക് ചാടി

· · 1 min read
Share: Copied!

വെസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ മനസാക്ഷി മരവിപ്പിക്കുന്നൊരു കാഴ്ച. മൂന്ന് വയസുകാരനായ മകനെ പാലത്തിൽ തനിച്ചിരുത്തിയ ശേഷം മാതാപിതാക്കൾ നിറഞ്ഞൊഴുകുന്ന ഗോദാവരി നദിയിലേക്ക് ചാടി. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. മാതാപിതാക്കളെ കാണാതെ പാലത്തിൽ ഇരുന്ന് കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ വഴിയാത്രക്കാരാണ് കണ്ടെത്തി പോലീസിനെ വിവരമറിയിച്ചത്.

വെൽപുരു ഗ്രാമവാസികളായ ദൊഡ്ഡ സായി, 29, ഭാര്യ ശ്രീഷ, 28 എന്നിവരാണ് മകനെ പാലത്തിൽ ഉപേക്ഷിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. രാത്രി പത്ത് മണിയോടെ ഇരുവരും മൂന്ന് വയസുള്ള മകനുമായി സ്കൂട്ടറിൽ ചിഞ്ചിനാഡ വസിഷ്ഠ പാലത്തിലെത്തിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് കുഞ്ഞിനെ സ്കൂട്ടറിൽ ഇരുത്തിയ ശേഷം ഇരുവരും പാലത്തിൽ നിന്ന് നിറഞ്ഞൊഴുകുന്ന ഗോദാവരി നദിയിലേക്ക് ചാടിയെന്നാണ് പ്രാഥമിക വിവരം.

രാത്രിയുടെ ഇരുട്ടിലും തണുപ്പിലും പാലത്തിൽ ഒറ്റപ്പെട്ട കുഞ്ഞ് ഏറെ നേരം കരഞ്ഞുകൊണ്ടിരുന്നു. ഇതുവഴി കടന്നുപോയവരാണ് കുട്ടിയുടെ കരച്ചിൽ ശ്രദ്ധിച്ചത്. കുഞ്ഞ് ‘അമ്മാ… നന്നാ’ എന്ന് വിളിച്ചുകൊണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് മാതാപിതാക്കളെ അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ പാലത്തിൽ തനിച്ചാക്കി ഇരുവരും നദിയിലേക്ക് ചാടിയതായി മനസിലായത്.

ഇവർ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ സുരക്ഷിതമായി കസ്റ്റഡിയിലെടുത്തു. ദമ്പതികൾ എത്തിയ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. അതേസമയം, കാണാതായ ദമ്പതികളെ കണ്ടെത്തുന്നതിനായി നദിയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.

പ്രാദേശിക രക്ഷാപ്രവർത്തകർ, നീന്തൽ വിദഗ്ധർ, ബോട്ട് സംഘങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് ഗോദാവരി നദിയിൽ തിരച്ചിൽ നടത്തുന്നത്. റിപ്പോർട്ട് പുറത്തുവരുന്ന സമയത്തും ദമ്പതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ ദൊഡ്ഡ സായി ഡ്രൈവറായി ജോലി ചെയ്തിരുന്നതായും കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്ത ശേഷം ആന്ധ്രാപ്രദേശിലേക്ക് മടങ്ങിയെത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കടുത്ത സാമ്പത്തിക ബാധ്യതയും സമ്മർദവും നേരിട്ടിരുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സാമ്പത്തിക പ്രതിസന്ധി ദമ്പതികൾ വീടു വിൽക്കാനുള്ള തീരുമാനത്തിലും പങ്കുവഹിച്ചിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെ ഏക കാരണമെന്ന് പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികൾ നദിയിലേക്ക് ചാടുന്നതിന് മുമ്പുണ്ടായ സാഹചര്യങ്ങൾ, അവരുടെ സാമ്പത്തിക സ്ഥിതി, കുടുംബപരമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ വശങ്ങളാണ് പോലീസ് പരിശോധിക്കുന്നത്

BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026