BREAKING NEWS

മഴ നനയാതിരിക്കാനെന്ന പേരിൽ അടുത്തുകൂടി, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ ര​ണ്ട​ര​പ്പ​വ​ന്റെ സ്വ​ർ​ണ്ണ​മാ​ല പൊ​ട്ടി​ച്ചുകൊണ്ട് കൊണ്ടോടി, കോളേജ് അധ്യാപകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊ​ല്ലം: വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ ര​ണ്ട​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ്ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ കേസിൽ പാ​ര​ല​ൽ കോ​ളേ​ജ് അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​ഞ്ച​ൽ പ​ന​യ​ഞ്ചേ​രി പ്ലാ​വി​ള വീ​ട്ടി​ൽ ഹ​രി​ഷ് കു​മാ​റി (31) നെ​യാ​ണ് അ​ഞ്ച​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 27 ന് ​ഉ​ച്ച ക​ഴി​ഞ്ഞാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. അ​ഞ്ച​ൽ ച​ന്ത​മു​ക്കി​ൽ വ​ഴി​യോ​ര​ത്ത് തു​ണി ക​ച്ച​വ​ടം ചെ​യ്യു​ന്ന വ​യ​ലാ സ്വ​ദേ​ശി​നി ഓ​മ​ന​യു​ടെ മാ​ല​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ചെ​ടു​ത്ത​ത്. ക​ന​ത്ത മ​ഴ​യി​ൽ ന​ന​യാ​തി​രി​ക്കാ​ൻ എ​ന്ന മ​ട്ടി​ലാ​ണ് ഇ​യാ​ൾ വ​യോ​ധി​ക​യു​ടെ അ​ടു​ത്ത് എ​ത്തി​യ​ത്. തു​ട​ർ​ന്ന് മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഓ​മ​ന​യു​ടെ പ​രാ​തി​യി​ൽ അ​ഞ്ച​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇതിനായി പ്ര​ത്യേ​ക സം​ഘ​ത്തെ ത​ന്നെ നി​യോ​ഗി​ച്ചി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

അതേസമയം സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യ ശേ​ഷം പ​ണ​വു​മാ​യി ഇ​യാ​ൾ കാ​സ​ർ​കോ​ട്ടേ​ക്ക് മു​ങ്ങി. കഴിഞ്ഞ ദിവസം വൈ​കു​ന്നേ​ര​ത്തോ​ടെ തി​രി​ച്ചെ​ത്തി​യ പ്ര​തി​യെ കൊ​ല്ല​ത്തു നി​ന്നും അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​ല​യു​ടെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് ആ​യു​രി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യ​തെ​ന്നും ബാ​ക്കി കാ​സ​ർ​കോ​ട്ട് എ​ത്തി​ച്ച് വി​റ്റു എ​ന്നു​മാ​ണ് പ്ര​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴിയിൽ പറയുന്നത്.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026