BREAKING NEWS

ആയങ്കിയെ തൂഫാൻ പോലെ തൂക്കണം!! ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ പോലീസിനെ നിരന്തരം വെല്ലുവിളിച്ചു നടക്കുന്നത് ആശ്ചര്യകരം, പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും ആശയപ്രചാരണങ്ങൾക്ക് കൊട്ടേഷൻ സംഘങ്ങളുടെയോ ക്രിമിനലുകളുടെയോ പിന്തുണ ആവശ്യമില്ല- എം.വി ജയരാജൻ

· · 1 min read
Share: Copied!

കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം.വി ജയരാജൻ രം​ഗത്ത്. അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്നും, അതിനർത്ഥം തൂക്കിക്കൊല്ലുകയല്ല മറിച്ച് അയാളെ എവിടെയാണെങ്കിലും പിടികൂടുകയാണ് വേണ്ടതെന്നും ജയരാജൻ വ്യക്തമാക്കി. ആയാങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി കാണിക്കണമെന്നും, പോലീസിനെ ഉപയോഗിച്ച് പിടികൂടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ ഒരാൾ പോലീസിനെ നിരന്തരം വെല്ലുവിളിച്ചു നടക്കുന്നത് ആശ്ചര്യകരമാണെന്നും ജയരാജൻ പറഞ്ഞു.

അതുപോലെ സോഷ്യൽ മീഡിയ വഴിയുള്ള പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും ആശയപ്രചാരണങ്ങൾക്ക് കൊട്ടേഷൻ സംഘങ്ങളുടെയോ, ക്രിമിനലുകളുടെയോ പിന്തുണ യാതൊരു കാരണവശാലും ആവശ്യമില്ലെന്നും എം.വി ജയരാജൻ വ്യക്തമാക്കി. ഇത്തരം ആളുകളെ പിന്തുണയ്ക്കാൻ ആരെങ്കിലും തയ്യാറാകുന്നുണ്ടെങ്കിൽ, അവർ ക്രിമിനലുകളെയാണ് പിന്തുണയ്ക്കുന്നതെന്ന് മനസിലാക്കണമെന്നും അതിൽനിന്ന് അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്തും അർജുൻ ആയങ്കിയെ ജയരാജൻ തള്ളിപ്പറഞ്ഞിരുന്നു. എന്നിട്ടും ചില സിപിഎം അനുഭാവികൾ സൈബർ ഇടങ്ങളിൽ ആയങ്കിയെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ ഈ താക്കീതെത്തിയത്.

നമ്മു‌ടെ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. പോലീസിനെ വെല്ലുവിളിക്കുന്നതിനിടയിൽ ‘താൻ വളർന്ന പാർട്ടി വേറെയാണ്’ എന്ന് അർജുൻ ആയങ്കി പറഞ്ഞിരുന്നു. ഇത് ഒരിക്കലും സിപിഎമ്മിനെ ഉദ്ദേശിച്ചല്ലെന്നും, മറിച്ച് അദ്ദേഹം കൂടുതൽ ഇടപഴകുന്ന ‘കൊട്ടേഷൻ പാർട്ടിയെ’ കുറിച്ചാകാം ഉദ്ദേശിച്ചതെന്നും എം.വി ജയരാജൻ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉൾപ്പെടെയുള്ള ഔദ്യോഗിക നേതൃത്വം അർജുൻ ആയങ്കിയെ പൂർണമായും തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും പാർട്ടിക്കാർ ആരും ഇത്തരക്കാരെ പിന്തുണക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റും പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അർജുൻ ആയങ്കിയെപ്പോലുള്ള ആളുകളെ വളർത്തിയെടുത്തത് അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന വ്യക്തിയാണെന്ന് പി. ജയരാജന്റെ പേരെടുത്തു പറയാതെ അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു. അതുപോലെ പ്രതിപക്ഷ നേതാവും ആയാങ്കിയെ തള്ളിപ്പറഞ്ഞ് അയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മൊജ്താബ ഖാമനെയിയുടെ ആരോ​ഗ്യനില ആശങ്കയിൽ, ഏതു നിമിഷവും അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നേക്കാം… അവകാശവാദവുമായി ഇസ്രയേൽ മാധ്യമം, നിഷേധിച്ച് ഇറാൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026