BREAKING NEWS

പലരിൽ നിന്നായി 2.5 ലക്ഷം രൂപ കടംവാങ്ങി, തിരച്ചടയ്ക്കാൻ നിവൃത്തിയില്ല; മഹാരാഷ്ട്രയിൽ സിവിൽ സർവീസ് പരീക്ഷാർഥി ജീവനൊടുക്കിയ നിലയിൽ, കുറിപ്പിൽ 19 പേരുടെ പേര് വിവരങ്ങൾ

· · 1 min read
Share: Copied!

പുനെ: സാമ്പത്തിക ബാധ്യതയെ തുടർന്ന് മഹാരാഷ്ട്രയിൽ സിവിൽ സർവീസ് പരീക്ഷാർഥി ആത്മഹത്യ ചെയ്തു. 28കാരനായ പ്രതമേഷ് ആണ് മരിച്ചത്. 2.5 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ടായതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. അതേസമയം ആത്മഹത്യാക്കുറിപ്പിൽ 19 പേരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (MPSC) പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പ്രതമേഷ് പുനെയിലെ നവി പേത്ത് പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

മുറിയിൽനിന്ന് കണ്ടെത്തിയ രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ് 19 പേരുടെ പേരുകളും താൻ വാങ്ങിയതും തിരിച്ചടച്ചതുമായ പണത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നത്. വിവിധ വ്യക്തികളിൽനിന്നായി ഏകദേശം 2.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായാണ് പോലീസ് പറയുന്നത്.

സാമ്പത്തിക സമ്മർദത്തിലായിരുന്നു പ്രതമേഷ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് ഉദ്യോഗസ്ഥൻ ഹൃഷികേശ് റാവലെ പറഞ്ഞു. കുടുംബവും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. “എന്തുകൊണ്ടാണ് ഇയാൾ ഇത്രയും പണം കടം വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. കുടുംബാംഗങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്,” പോലീസ് അറിയിച്ചു.

കടം വാങ്ങിയതും തിരിച്ചടച്ചതുമായ തുകകളുടെ വിശദാംശങ്ങളും ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വ്യക്തമാകുമെന്നാണ് അധികൃതരുടെ നിലപാട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026