ഹരിപ്പാട്: ആലപ്പുഴയിലെ വിവാദമായ ഗൺമാൻമാരുടെ മർദനത്തിലും കേസിലും പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ അവിടെ നടന്നതെന്ന് അദ്ദേഹം ചോേദിച്ചു. ആലപ്പുഴയിൽ രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെ പോലെ തല്ലികൊല്ലാൻ നോക്കിയില്ലേയെന്നും ചെന്നിത്തല ചോദിച്ചു.
നിയമം കൈയിൽ എടുക്കാനും അക്രമം കാണിക്കാനും ആര് വന്നാലും അമർച്ച ചെയ്യും. രണ്ടു വർഷം മുൻ് SIT രൂപീകരിക്കാൻ കോടതിയാണ് പറഞ്ഞത്. എന്നാൽ അന്നത്തെ മുഖ്യമന്ത്രി അനങ്ങിയില്ല. UDF സർക്കാരിന്റെ ആദ്യ തീരുമാനമായിരുന്നു SIT രൂപീകരണം. അവർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകി, അതുപ്രകാരം അഞ്ച് പോലീസുകാരെ ഡിജിപ് സസ്പെന്റ് ചെയ്തു. ഇനി ആരൊക്കെ പ്രതികളായിട്ടുവരുമെന്ന് അന്വേഷണ റിപ്പോർട്ട് സബ്മിറ്റ് ചെയ്താൽ മാത്രമേ അറിയു. അന്തിമ റിപ്പോർട്ട് ഇതുവരേയും വന്നിട്ടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ചില കാര്യങ്ങളൊന്നും നമുക്ക് അങ്ങനെ പെട്ടെന്ന് മറന്നു പോകാൻ കഴിയില്ലയെന്നതാണ് സത്യം. SIT അന്വേഷണത്തിൽ ആഭ്യന്തര മന്ത്രി ഇടപെടില്ല. ഒരു കേസ് അന്വേഷണത്തിലും ആഭ്യന്തര മന്ത്രി ഇടപെടില്ല. മർദിച്ച ഗൺമാൻമാരും മുൻമുഖ്യമന്ത്രിയുമടക്കം ആരും നിയമത്തിനു അതീതരല്ല. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പുറത്ത് വരും. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകും. താനോ വിഡി സതീശനോ ഇടപെടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതുപോലെ പത്തു വർഷം നാട് ഭരിച്ചവർ ചെറിയ സംഭവങ്ങളുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കുന്നു. എന്നാൽ ജനം ഇത് കാണുന്നുണ്ട്. അക്രമത്തിന്റെ പാത സിപിഎം ഉപേക്ഷിക്കണം. ഇത് ശരിയല്ല. അധികാരമാറ്റമൊക്കെ ജനാധിപത്യമാണ്. യുഡിഎഫ് അക്രമം നടത്തിയിട്ടില്ല, ഹർത്താൽ നടത്തിയില്ല. നിയമം ആര് കൈയ്യിലെടുത്താലും നടപടി ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

















































