BREAKING NEWS

“മദ്രസകൾ തീവ്രവാദ ചിന്തകൾ വളർത്തുന്ന ജിഹാദി ഫാക്ടറികള്‍”, അടച്ചുപൂട്ടിക്കണം, മദ്രസകള്‍ കൂടുന്തോറും സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുന്നു, ഏകീകൃത സിവിൽ കോഡ് വേഗത്തില്‍ നടപ്പിലാക്കണമെന്ന് തസ്‌ലീമ നസ്റിന്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: മതതീവ്രവാദത്തിനെതിരായ തന്റെ നിലപാട് വീണ്ടും ആവർത്തിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ. മദ്രസകൾ അടച്ചുപൂട്ടി അവയ്‌ക്ക് പകരം മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ചില മദ്രസകൾ തീവ്രവാദ ചിന്തകൾ വളർത്തുന്ന ജിഹാദി ഫാക്ടറികളായി മാറിയിട്ടുണ്ടെന്നും തസ്‌ലീമ നസ്‌റിൻ ചൂണ്ടിക്കാട്ടി.

പൊതുപരിപാടികളിലും വിദ്യാഭ്യാസം മതനിരപേക്ഷമാകണമെന്നും കുട്ടികൾക്ക് ആധുനിക ശാസ്ത്രവിദ്യാഭ്യാസം ലഭിക്കണമെന്നും തസ്‌ലീമ നസ്‌റിൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മതബോധന കേന്ദ്രങ്ങൾ വർധിക്കുന്നതോടെ സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുന്നുവെന്നാണ് അവരുടെ നിലപാട്. കുട്ടികൾ ചൂഷണത്തിനും ആശയപരമായ സ്വാധീനത്തിനും ഇരയാകുന്ന സാഹചര്യം ഒഴിവാക്കാൻ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന മതേതര ഭരണസംവിധാനമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും അവർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാതെ സ്ത്രീ-പുരുഷ സമത്വം യാഥാർഥ്യമാകില്ലെന്നും തസ്‌ലീമ നസ്‌റിൻ വ്യക്തമാക്കി. വ്യക്തിനിയമങ്ങളിൽ മതത്തിന്റെ സ്വാധീനം കുറച്ച് എല്ലാവർക്കും ഒരേ നിയമം ബാധകമാകുന്നതാണ് യഥാർഥ സമത്വത്തിലേക്കുള്ള വഴിയെന്ന നിലപാടും അവർ ആവർത്തിച്ചു. ബംഗ്ലാദേശിലെ രാഷ്‌ട്രീയ-സാമൂഹിക സാഹചര്യങ്ങളെ വിമർശിച്ചുകൊണ്ട് നൽകിയ സമീപകാല അഭിമുഖത്തിൽ, മതമൗലികവാദത്തിന്റെ വളർച്ച രാജ്യത്തിന്റെ ജനാധിപത്യത്തിനും ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്‌ക്കും ഭീഷണിയാണെന്നും അവർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ മതവൽക്കരണം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026