പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്ത്രീയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല.


















































