തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫണ്ടിൽ ലക്ഷങ്ങളുടെ തട്ടിപ്പുനടന്നെന്ന പരാതിയുടെ നീണ്ട നിരതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനു മുൻപിൽ. ഇത്തവണത്തെ പരാതി നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഒരു സംസ്ഥാന നേതാവ് 30 ലക്ഷത്തിലേറെ വരുന്ന വായ്പ ഒറ്റത്തവണയായി അടച്ചുതീർത്തുവെന്നതാണ്. വർഷങ്ങളായി മുടങ്ങിക്കിടന്ന ബാധ്യതയാണ് ഈ നേതാവ് ഇത്തരത്തിൽ ഒറ്റത്തവണയായി അടച്ചുതീർത്തതെന്നും പരാതിയിൽ പറയുന്നു.
ഇക്കാര്യം വെളിപ്പെടുത്തി ബിജെപി പ്രവർത്തകൻ നേരത്തേ കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു. അതുപോലെ എറണാകുളം ജില്ലയിൽ സ്ഥാനാർഥികളായ താരങ്ങൾക്കു പ്രചാരണത്തിനായി വാഗ്ദാനം ചെയ്ത തുക അവരിലേക്ക് എത്തിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ കൊടിയുടെ പേരിലും എടുക്കാത്ത റൂമിന്റേ പേരിലും ഓടാത്ത വാഹന വാടകയിനത്തിലും വൻ ആരോപണങ്ങളാണ് നേതാക്കൾക്കെതിരെ ഉയരുന്നത്.


















































