BREAKING NEWS

എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍, തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം, കഴുത്തിനും വയറിനും വെട്ടേറ്റ പാടുകള്‍, ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ചനിലയില്‍

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട്ടെ പാളയത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയിൽ. പുതിയകോവിലകംപറമ്പ് സ്വദേശി ബിജു ആണ് മരിച്ചത്. മരണത്തിൽ ദുരൂഹത ഉള്ളതായി ബിജുവിൻ്റെ അമ്മ ബേബി പറഞ്ഞു. പുലർച്ചെ മൂന്നുമണിയോടെ ആണ് ബിജുവിനെ വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനും വയറിനും വെട്ടേറ്റ പാടുകളുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക പരിശോധയിലെ കണ്ടെത്തൽ.

ഇൻക്വസ്റ്റ് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. കൊലപാതകമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ക്ഷീരകർഷകരാണ് ബിജുവിൻ്റെ കുടുംബം. ബിജുവിനെ ജോലികൾ ഏൽപ്പിച്ച് ശേഷം പിതാവ് ഇന്നലെ കോയമ്പത്തൂരിലേക്ക് പോയിരുന്നു. പുലർച്ചെ ബിജുവിനെ കാണാത്തതിനെ തുടർന്ന് അമ്മ എത്തിയപ്പോഴാണ് ചോര വാർന്ന നിലയിൽ കണ്ടെത്തുന്നത്. പുലർച്ചെ മൂന്നുമണിക്ക് വിളിച്ചപ്പോൾ അനക്കമുണ്ടായിരുന്നില്ലെന്നും മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അമ്മ ബേബി പറയുന്നു. സംശയം തോന്നി മുറി തുറന്നപ്പോൾ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും അനക്കമുണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു.

സാധാരണ മുറി അകത്തുനിന്ന് പൂട്ടിയാണ് ബിജു കിടക്കാറുള്ളത്. പുലർച്ചെ താൻ വിളക്കുമ്പോഴാണ് എഴുന്നേൽക്കുന്നതെന്നും അമ്മ കൂട്ടിച്ചേർത്തു. അമ്മ വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസി ആണ് പൊലിസിനെ സംഭവം വിളിച്ചറിയിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാളയം പച്ചക്കറി മാർക്കറ്റിന് തൊട്ടു പിന്നിൽ വരുന്ന പ്രദേശമാണിത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഇവിടെ പൊലീസിന്റെ പരിശോധന നടക്കാറുണ്ടെന്ന് പറയുന്നു. പരസ്യ മദ്യപാനികളെക്കുറിച്ചുള്ള വിവരങ്ങൾ ബിജു പൊലീസിന് നൽകാറുണ്ടെന്ന് അമ്മ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ഇതിൻ്റെ വൈരാഗ്യമാണോയെന്ന സംശയം കുടുംബത്തിനുണ്ട്.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026