“സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശമാണോ നിങ്ങൾക്കുള്ളത്? ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? വൈരാഗ്യമുണ്ടോ” നിതിൻ രാജ് മരണക്കേസ് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി; മൈക്ക് ഓഫാക്കിയതിലും ശകാരം
കൊച്ചി: ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായ...




