BREAKING NEWS

‘അമ്മയ്ക്ക് 45 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്; ഞാൻ പുറത്തുപോയാൽ അമ്മയ്ക്ക് വലിയ ടെൻഷനാണ്; അതാ ജപ്പാനിലേക്ക് പോകുന്നുവെന്ന് പറയാഞ്ഞത്‘: ഏഷ്യൻ​ഗെയിംസിൽ 10,000 മീറ്ററിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ സീമാ കുമാരി

· · 1 min read
Share: Copied!

നഗോയ: വനിതകളുടെ 10,000 മീറ്ററിൽ വെങ്കലം നേടിയാണ് സീമാ കുമാരി രാജ്യത്തിന്റെ അഭിമാനമായത്. 32:50.05 സമയം കൊണ്ടാണ് സീമാ കുമാരി ഫിനിഷ് ചെയ്തത്. വനിതകളുടെ 10,000 മീറ്ററിൽ മെഡൽ നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് സീമാ കുമാരി. ഏഷ്യൻ ഗെയിംസിൽ വരുന്ന കാര്യം അമ്മയോട് പറഞ്ഞിരുന്നില്ലെന്നും മെഡൽ നേടിയതിൽ സന്തോഷമുണ്ടെന്നും സീമാ കുമാരി പറഞ്ഞു. ഇനി 5000 മീറ്ററാണ് തൻഖെ ലക്ഷ്യമെന്നും അവർ പ്രതികരിച്ചു.

“എന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല. എന്റെ അമ്മയ്ക്ക് നല്ല പ്രായമുണ്ട്, ഏകദേശം 78 വയസ്സ്. അമ്മയ്ക്ക് 45 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്. ഞാൻ എപ്പോൾ പുറത്തുപോയാലും അമ്മയ്ക്ക് വലിയ ടെൻഷനാണ്. അതുകൊണ്ടാണ് ഞാൻ ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പോകുന്നുവെന്ന് അവരോട് പറയാത്തത്.”- മെഡൽ നേടിയ ശേഷം സീമ പറഞ്ഞു.

“എന്നാൽ എപ്പോഴെങ്കിലും അവർ ഇത് അറിയുകയാണെങ്കിൽ, ഒരു ദിവസത്തേക്ക് അവർക്ക് ഉറങ്ങാൻ കഴിയില്ല. അമ്മയ്ക്ക് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രശ്നമുണ്ട്, അതിനാൽ ഞാൻ പരിശീലന ക്യാമ്പിനോ ടൂർണമെന്റുകൾക്കോ പോകുമ്പോഴെല്ലാം ഞാൻ അതിനെക്കുറിച്ച് അമ്മയോട് അധികം പറയാറില്ല. ഞാൻ എന്റെ സഹോദരിയോട് മാത്രമേ പറയാറുള്ളൂ.”

“എനിക്ക് ഒരു മൂത്ത സഹോദരിയുമുണ്ട്. അവൾക്ക് ഏകദേശം 45 വയസ്സ് പ്രായമുണ്ട്. കുടുംബത്തിൽ ഞങ്ങൾ ആറ് അംഗങ്ങളാണുള്ളത്. ഞാൻ ഏറ്റവും ഇളയവളാണ്.”-സീമാ കുമാരി പറഞ്ഞു.

“ഇത് എന്റെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണ്. എനിക്ക് വെങ്കല മെഡൽ നേടാൻ കഴിഞ്ഞതിലും എന്റെ സ്വപ്നം സാക്ഷാത്കരിക്കാന‍്‍ സാധിച്ചതിലും ഞാൻ അഭിമാനിക്കുന്നു. സ്വർണ്ണം നേടാൻ ഞാൻ പൊരുതി, പക്ഷേ എനിക്ക് വെങ്കല മെഡൽ ലഭിച്ചു. ഞാൻ സന്തോഷവതിയാണ്, എന്നാൽ എന്റെ അടുത്ത മത്സരം സെപ്റ്റംബർ 28 നാണ്, അത് 5000 മീറ്ററാണ്. എന്റെ മെഡലിന്റെ നിറം മാറ്റാൻ ഞാൻ പരമാവധി ശ്രമിക്കും,”-സീമ പറഞ്ഞു.

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026