BREAKING NEWS

ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

· · 1 min read
Share: Copied!

മുംബൈ: 2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബ് വിചാരണയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് ബി​ഗ്ബി അമിതാഭ് ബച്ചൻ. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വൽ നികം ‘കോൻ ബനേഗാ ക്രോർപതി 18’ റിയാലിറ്റി ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലിനോടായിരുന്നു ബച്ചന്റെ രൂക്ഷ പ്രതികരണമെത്തിയത്.

‘പ്രഹാർ-ദി അൺടോൾഡ് സ്റ്റോറി’ എന്ന സിനിമയുടെ പ്രചാരണത്തിനായി ഉജ്ജ്വൽ നികമിനൊപ്പം അഭിനേതാക്കളായ രാജ്കുമാർ റാവു, വാമിക ഗബ്ബി എന്നിവരും റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. സംഭാഷണത്തിനിടെ, മുംബൈ ഭീകരാക്രമണത്തിന് നാല് വർഷത്തിന് ശേഷവും എന്തുകൊണ്ടാണ് കസബിന്റെ വധശിക്ഷ നടപ്പാക്കാൻ വൈകിയതെന്ന് ബച്ചൻ ഉജ്ജ്വൽ നികമിനോട് ചോദിച്ചു. ‘അവനെ അവിടെവെച്ച് തന്നെ കുഴിച്ചുമൂടേണ്ടതായിരുന്നു, എന്തുകൊണ്ടാണ് ഇത്രയും സമയമെടുത്തത്?’ എന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറോടുള്ള ബച്ചന്റെ ചോദ്യം.

തുടർന്ന് കോടതിമുറിയിൽ കസബുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും നികം വിശദീകരിച്ചു. ചോദ്യം ചെയ്യലിനിടെ, താൻ അമിതാഭ് ബച്ചനെ കാണാനാണ് മുംബൈയിലേക്ക് വന്നതെന്ന് കസബ് തന്നോട് പറഞ്ഞതായി നികം ഷോയ്ക്കിടെ വെളിപ്പെടുത്തി. ഇത് കേട്ട ഉടൻ, ‘ഇല്ല സർ, അവൻ വന്നാൽ നമ്മുടെ വീട്ടിൽനിന്ന് തിരികെ പോകില്ലായിരുന്നു. അവിടെവെച്ച് തന്നെ ഞങ്ങൾ അവനെ വെടിവെച്ചു കൊന്നേനെ’ എന്നായിരുന്നു ബച്ചന്റെ പ്രതികരണം.

പിന്നാലെ വിചാരണ നീണ്ടുപോകാനുണ്ടായ കാരണങ്ങളും ഉജ്ജ്വൽ നികം വ്യക്തമാക്കി. കുറ്റം തെളിയുന്നത് വരെ പ്രതിയെ നിരപരാധിയായി കരുതുന്നതും പ്രതിഭാഗത്തിന് വാദിക്കാൻ അവസരം നൽകുന്നതുമായ നിയമവ്യവസ്ഥയാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വെടിവെപ്പ് നടത്തിയത് തന്റെ ഒപ്പമുണ്ടായിരുന്ന ഇസ്മായിൽ ആണെന്നും തനിക്ക് അതിൽ പങ്കില്ലെന്നുമായിരുന്നു അന്നത്തെ കസബിന്റെ വാദം. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രോസിക്യൂഷൻ ഈ വാദത്തെ എതിർത്തു. ഒരു കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നെന്നും വിചാരണവേളയിൽ ഈ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നെന്നും നികം പരിപാടിക്കിടെ വെളിപ്പെടുത്തി.

ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, ഗൃഹനാഥന് ദാരുണാന്ത്യം; മക്കൾ ആശുപത്രിയിൽ, ഭക്ഷ്യവിഷബാധയെന്ന് സംശയം

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026