BREAKING NEWS

‘നടക്കില്ല‘; സിജെപിയുടെ ശിവാജി പാർക്ക് പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു; ‘ജയിൽ നിറയ്ക്കൽ സമരം’ പ്രഖ്യാപിച്ച് അഭിജീത് ദിപ്കെ

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബൈയിൽ നടത്താനിരുന്ന പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചു. കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) ശിവാജി പാർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിനാണ് മുംബൈ പൊലീസ് അനുമതി നിഷേധിച്ചത്. അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ‘ജയിൽ നിറയ്ക്കൽ സമരം’ നടത്തുമെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു.

ശിവാജി പാർക്ക് കായിക ആവശ്യങ്ങൾക്കല്ലാത്ത പരിപാടികൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച 2013ലെ ബോംബെ ഹൈക്കോടതി ഉത്തരവും മഹാരാഷ്ട്ര സർക്കാരിന്റെ മാർഗനിർദേശങ്ങളും ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. മൈതാനം ഉപയോഗിക്കുന്നതിന് സംഘാടകർ ബി.എം.സിയുടെ മുൻകൂർ അനുമതി നേടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധം നടന്നാൽ ഗതാഗതക്കുരുക്കിനും ശബ്ദമലിനീകരണത്തിനും സമീപത്തെ ആശുപത്രികളിലേക്കുള്ള യാത്ര തടസ്സപ്പെടാനും സാധ്യതയുണ്ടെന്നും പൊലീസ് വിശദീകരിച്ചു.

അനുമതി നിഷേധിച്ച നടപടിയെ അഭിജീത് ദിപ്കെ വിമർശിച്ചു. പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഒക്ടോബർ രണ്ടിന് മുംബൈയിൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് സി.ജെ.പി. നേരത്തെ ആഹ്വാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടികൾക്കുമെതിരെയാണ് പാർട്ടിയുടെ പ്രതിഷേധം.

അതിനിടെ, സി.ജെ.പിയുടെ അസം ഘടകം ഗുവാഹത്തിയിൽ സംഘടിപ്പിച്ച പ്രാദേശിക വോളന്റിയർ യോഗത്തിന് മുന്നോടിയായി പാർട്ടി സഹകൺവീനർ അശുതോഷ് റാങ്ക ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യോഗത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. പിന്നീട് റാങ്ക ഉൾപ്പെടെയുള്ള പ്രവർത്തകരെ വിട്ടയച്ചു.

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026