BREAKING NEWS

ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല, തുടങ്ങാൻ പോകുന്നതേയുള്ളൂ!! സ്വർണം പ്രതീക്ഷിച്ചിരുന്നു, അവസാനനിമിഷം ഫലം മാറിമറഞ്ഞു, അടുത്ത സീസണിൽ തിരിച്ചുവരും, ഇന്ന് എന്റെ ദിവസമല്ല- ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

· · 1 min read
Share: Copied!

നഗോയ: പരാജയത്തിൽനിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിക്കുമെന്നും അടുത്ത സീസണിൽ മികച്ച പ്രകടനത്തോടെ തിരിച്ചുവരുമെന്നും മലയാളി ലോങ് ജംപ് താരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയതിന് പിന്നാലെയാണ് ആൻസിയുടെ പ്രതികരണമെത്തിയത്. അവസാ വരെ സ്വർണം നേടാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പക്ഷെ ഫലം മാറിമറഞ്ഞെന്നും അവർ പറഞ്ഞു. അതേസമയം മത്സരത്തിന്റെ അവസാനംവരെ മുന്നിലായിരുന്ന ആൻസിയെ ആറാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് മറികടന്ന് സ്വർണം നേടുകയായിരുന്നു.

‘സ്വർണം പ്രതീക്ഷിച്ചിരുന്നു. നേടാനാവുമെന്ന് വിശ്വസിച്ചിരുന്നു, ആദ്യമാദ്യം മുന്നിൽ തന്നെയായിരുന്നു. എന്നാൽ, അവസാനനിമിഷമാണ് മാറിമറിഞ്ഞത്. ഇന്ന് എന്റെ ദിവസമല്ല. എന്നാൽ ഇനിയും മത്സരങ്ങളുണ്ട്. ഇതുകൊണ്ട് അവസാനിപ്പിക്കില്ല’- ആൻസി പറഞ്ഞു.

‘ഈ സീസണിൽ പത്തിൽക്കൂടുതൽ കോംപറ്റീഷനിൽ മത്സരിച്ചു. സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈയൊരു സാഹചര്യത്തിൽ ഇത്രയും ചെയ്യാനായതിൽ സന്തോഷമുണ്ട്. പിന്തുണച്ചവർക്കെല്ലാവർക്കും നന്ദി. ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല. തുടങ്ങാൻ പോകുന്നതേയുള്ളൂ. ഇതൊരു തുടക്കം മാത്രമാണ്. അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കും’, ആൻസി പറഞ്ഞു.

അതേസമയം 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി നേടിയിരുന്നു. ആദ്യ ശ്രമത്തിൽത്തന്നെ മിന്നുംപ്രകടനമാണ് ആൻസി പുറത്തെടുത്തത്. 6.49 മീറ്റർ ദൂരമാണ് ആൻസി കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ ചാടി. എന്നാൽ, അഞ്ചാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് 6.49 മീറ്റർ ചാടി ആൻസിക്കൊപ്പമെത്തി. ഇതിനിടെ അഞ്ചാം ശ്രമത്തിൽ അത് മറികടന്ന് ആൻസി നില ഭദ്രമാക്കി. 6.53 മീറ്ററാണ് ആൻസി ചാടിയത്. സ്വർണം ഉറപ്പിച്ച നിമിഷത്തിലാണ് ചൈനീസ് താരം ആൻസിയെ മറികടക്കുന്നത്. ചൈനീസ് താരം 6.55 മീറ്റർ ചാടി സ്വർണം കരസ്ഥമാക്കുകയും ചെയ്തു.

രണ്ടു മാസം മുൻപ് 22 കാരനും 32 കാരിയും വാടക വീടെടുത്തത് ഭാര്യാ- ഭർത്താക്കന്മാരെന്നു പറഞ്ഞ്, വീട് പരിശോധിക്കാനെത്തിയ ഉടമ താമസക്കാരെ അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടത് തോട്ടത്തിലെ മണ്ണിനടിയിൽ ഉയർന്നു നിൽക്കുന്ന കൈ!! യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ടു- മുങ്ങിയ കാമുകനായി തിരച്ചിൽ

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026