തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ– വെസ്റ്റിൻഡീസ് ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബോൾ ചെയ്യും. ടോസ് ഭാഗ്യം തുണച്ചതോടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
അതേസമം രണ്ട് ഓൾറൗണ്ടർമാരും നാലു ബോളർമാരും ഉൾപ്പെടുന്ന കോംബിനേഷനുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഓൾറൗണ്ടർമാരായി നിതീഷ് കുമാർ റെഡ്ഡിയും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ് എന്നിവരാണ് ബോളർമാരായെത്തുന്നത്.
മറ്റൊരു പ്രത്യേകത ഇന്ത്യയ്ക്കായി 26കാരനായ മുംബൈ ഇന്ത്യൻസ് താരം നമൻ ധീർ രാജ്യാന്തര അരങ്ങേറ്റം കുറിക്കുമെന്നുള്ളതാണ്. അതേസമയം മുഹമ്മദ് സിറാജിന് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും കേരളമണ്ണിൽ കളിക്കുന്ന അവസാനരാജ്യാന്തര മത്സരമാകാം ഇതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 39 വയസുകാരനായ രോഹിതും 37 പിന്നിട്ട കോലിയും ഇനിയൊരിക്കൽക്കൂടി കേരള മണ്ണിൽ രാജ്യാന്തര മത്സരത്തിന് എത്താനിടയില്ല. അതുപോലെ 2027 ലെ ലോകകപ്പിനായുള്ള ഒരുക്കളുടെ മുന്നോടിയായും ഇന്ത്യാ- വെസ്റ്റിൻഡീസ് മത്സരത്തെ വിലയിരുത്താം.




