ന്യൂഡൽഹി: സിജെപി സമരത്തിന് ശേഷം 17 ദിവസത്തോളം പാർലമെന്റിലെത്താതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഒടുവിൽ എൻസിപി നേതാവും ലോക്സഭാംഗവുമായ സുപ്രിയ മകൾ രേവതി സുലെയുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്താൻ എത്തി.
അമിത് ഷായെ കൂടതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തു. പാർലമെന്റിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കിടെ ഏറെ ശ്രദ്ധേയമായി രാഹുൽ ഗാന്ധിയും അമിത് ഷായും ഒരേ വേദിയിലെത്തിയതും ക്യാമറകളിൽ പതിഞ്ഞു.
ഡൽഹി ആറ് ജൻപഥിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, ശരദ് പവാർ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. വിവാഹിതരായ രേവതി സുലെയും സാരംഗ് ലഖാനിയും വേദിയിൽ അതിഥികളെ സ്വീകരിക്കുന്നതിനിടെ അമിത് ഷായും രാഹുൽ ഗാന്ധിയും കുടുംബാംഗങ്ങൾക്കൊപ്പം ആശംസകൾ നേർന്നു. ഇരുവരും ഒരേ വേദിയിലെത്തിയതോടെ ക്യാമറകളും ഈ അപൂർവ രാഷ്ട്രീയ കാഴ്ച പകർത്തിയെടുത്തു.
അതേസമയം പാർലമെന്റിൽ അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഇരുവരും വിവാഹവേദിയിൽ കണ്ടുമുട്ടിയത്. വിവിധ രാഷ്ട്രീയ ചേരികളിലെ നേതാക്കൾ ഒരുമിച്ചെത്തിയ ചടങ്ങിൽ നേതാക്കൾ സൗഹൃദ സംഭാഷണങ്ങളിലും ഏർപ്പെട്ടതും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു.




