ഗുരുതര ആരോപണങ്ങളുമായി നടി ഭാര്യ സജ്‌ന നൂര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അവരുടെ വെളിപ്പെടുത്തല്‍. തനിക്കെതിരായ ലഹരിമരുന്ന് ഉപയോഗ ആരോപണങ്ങൾ നിഷേധിക്കുകയും ദിയാ സന, ഫിറോസ് ഖാൻ, ദുബായിലുള്ള റോഷ്നി എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. എംഡിഎംഎ ഉപയോഗിച്ചില്ലെന്നും നിരപരാധിത്വം തെളിയിക്കാൻ മെഡിക്കൽ പരിശോധനയ്ക്ക് തയാറാണെന്നും മറ്റു പ്രതികളെയും വെല്ലുവിളിക്കുന്നതായും സജ്‌ന അറിയിച്ചു. സൈബർ ആക്രമണങ്ങൾ കാരണം ജീവനൊടുക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നതായും എന്നാൽ ഇനി തളരാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയ അവർ, ഈ വിഷയത്തിൽ ഇടപെട്ട് തങ്ങളെ നാലുപേരെയും അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
കുഞ്ഞിന്റെ സുരക്ഷ, സാമ്പത്തിക തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സജ്‌ന വീഡിയോയിലൂടെ പങ്കുവെച്ചത്. സജ്‌ന നൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയുടെ ഉള്ളടക്കം: “എന്റെ ദിയ സന, നീ ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വളരെ സൗമ്യമായി സംസാരിക്കുന്നത് കണ്ടു. എന്നാൽ യഥാർത്ഥത്തിൽ ചെറിയൊരു വിമർശനം പോലും സഹിഷ്ണുതയോടെ നേരിടാൻ കഴിയാത്ത ആളാണ് ദിയ എന്ന് സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും അറിയാവുന്നതാണ്.
ഇപ്പോൾ മുഖത്ത് പ്രകടമാകുന്ന ഈ ഭയത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. തെറ്റ് ചെയ്തവർ അതിനുള്ള ഫലം അനുഭവിക്കുക തന്നെ ചെയ്യും. കൂടെയുള്ളവർ ഇപ്പോൾ പ്രതികരിക്കാത്തത് അവർക്കും ഇതിൽ പങ്കുള്ളതുകൊണ്ടാണ്. നിനക്കെതിരെ ഒരു കേസ് വന്നാൽ അവരും അതിൽ ഉൾപ്പെടുമെന്ന് അവർ ഭയപ്പെടുന്നു. തെറ്റ് ചെയ്യാത്തവർക്ക് മാത്രമേ ധീരമായി പ്രതികരിക്കാൻ കഴിയൂ. ദിയയ്ക്ക് മാത്രമല്ല, ഫിറോസ് ഖാനും, എന്നെ തകർക്കാൻ ശ്രമിച്ച ദുബായിലുള്ള റോഷ്നി എന്ന സ്ത്രീക്കും ഇതിൽ പങ്കുണ്ട്. ഞാൻ മുൻപ് പങ്കുവെച്ച വിഡിയോ കണ്ടതിന് പിന്നാലെ റോഷ്നിയുടെ ഒരു വോയിസ് റെക്കോർഡ് കൂടി പുറത്തുവന്നിട്ടുണ്ട്. അവരുടെ ചിത്രങ്ങൾ ഉടൻ തന്നെ ഞാൻ പുറത്തുവിടുന്നതായിരിക്കും. മുൻപ് എന്നെ ഇല്ലാതാക്കാൻ നോക്കിയപ്പോൾ പോലും ‘പോട്ടെ, ജീവിച്ചു പോകട്ടെ’ എന്ന് കരുതി ഞാൻ ക്ഷമിച്ചതാണ്. എന്നാൽ അത് ബലഹീനതയായി കണ്ട് വീണ്ടും എന്നെ പ്രകോപിപ്പിക്കാനാണ് ഭാവമെങ്കിൽ കാര്യങ്ങൾ മാറിമറിയും.Set featured image
ഫിറോസ് ഖാന് ഇവരുമായി എന്ത് തരത്തിലുള്ള വ്യക്തിപരമായോ ബിസിനസ്സ് പരമായോ ഉള്ള ബന്ധമാണുള്ളതെന്ന്Set featured image എനിക്കറിയില്ല. എങ്കിലും, ഇത്രയധികം തരംതാണ പശ്ചാത്തലമുള്ള ഒരു സ്ത്രീയെ ഫിറോസ് ഖാൻ ഇത്രത്തോളം പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, അവർ തമ്മിൽ അവിശുദ്ധമായ എന്തോ ഒരു ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും ഫിറോസ് ഖാൻ എന്റെ കുഞ്ഞിനെ കൊടുക്കാൻ പറയുന്നുണ്ട്. ഇത്രയും കാലം ഞാൻ അവനോട് എന്റെ കുഞ്ഞുമായി സംസാരിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. അത് അവനോടുള്ള സ്‌നേഹത്താലോ ബഹുമാനത്താലോ അല്ല. ഒരു കുഞ്ഞിന് അച്ഛന്റെ സാന്നിധ്യം ആവശ്യമാണ് എന്ന വിശ്വാസത്താലാണ്.
എന്റെ മൂത്ത മകൾക്ക് അനുഭവിക്കേണ്ടി വന്ന വേദന എന്റെ ഇളയ മകനും അനുഭവിക്കരുത് എന്നതിനാലാണ് ഞാൻ ഈ ബന്ധം നിലനിർത്തിയത്. എന്റെ മകന് അവനോട് ഇപ്പോഴും സ്‌നേഹമുണ്ട്. ആ സ്‌നേഹം നിലനിർത്തിയത് എന്റെ മനസ്സിന്റെ വലിയ മനുഷ്യത്വമാണ്. ഞാൻ ആഗ്രഹിച്ചാൽ ആ കുഞ്ഞിന്റെ മനസ്സിൽ അവനെക്കുറിച്ച് മോശം ധാരണ ഉണ്ടാക്കാൻ എനിക്ക് കഴിയുമായിരുന്നു. പക്ഷേ ഞാൻ അത് ചെയ്തിട്ടില്ലെന്നും സജ്ന പറയുന്നു.















































