BREAKING NEWS

വിവാഹമോചിതയായ യുവതിയുമായുള്ള ബന്ധം എതിര്‍ത്തു, പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച് യുവാവ്, വിനയായത് ആശുപത്രിയിലെ ഓവര്‍ ആക്ടിങ്

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം അയ്യപ്പന്‍കാവില്‍ പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദ് ആണ് അറസ്റ്റിലായത്. പ്രണയബന്ധം എതിര്‍ത്തതിന്‍റെ പേരിലാണ് പിതൃസഹോദരനെ കൊല്ലാന്‍ ശ്രമിച്ചത്. വിവാഹമോചിതയായ യുവതിയുമായി അഭിജിത്തിനുണ്ടായിരുന്ന പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തര്‍ക്കവും പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കേസെടുക്കാന്‍ പിതൃസഹോദരനായ സത്യപാലന്‍ നിര്‍ബന്ധിച്ചതാണ് വിരോധത്തിന് കാരണം. സത്യപാലൻ തന്റെ വ്യാപാര സ്ഥാപനത്തിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്ക് വരുന്ന സമയം നോക്കി കാറിൽ കാത്തുനിന്ന അഭിജിത്ത്, പിന്നിൽ നിന്ന് സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിന് ശേഷം സത്യപാലനെ ആശുപത്രിയിലെത്തിക്കാനും അഭിജിത്ത് മുന്നിലുണ്ടായിരുന്നു. എന്നാൽ ബന്ധുക്കൾക്ക് സംശയം തോന്നിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അഭിജിത്ത് കാറിടിച്ച് വീഴ്ത്തുന്നത് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് അഭിജിത്തിനെ അറസ്റ്റ് ചെയ്തു.

BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026