കൂത്താട്ടുകുളം: യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയതു വായിൽ കടിച്ചു പിടിച്ച നോട്ടാണെന്ന കണ്ടക്ടറുടെ ആരോപണത്തെ തുടർന്നുണ്ടായ ബഹളത്തിൽ കെഎസ്ആർടിസി ബസിന്റെ ട്രിപ് മുടങ്ങി. കൂത്താട്ടുകുളം ഡിപ്പോയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.
കണ്ടക്ടറുടെ പെരുമാറ്റത്തിൽ മറ്റു യാത്രക്കാരും ഇവർക്കെതിരെ തിരിഞ്ഞതോടെ വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി. തനിക്കു മാനസിക സമ്മർദം ഉണ്ടായെന്നും ജോലി തുടരാനാകില്ലെന്നും ഡിപ്പോ അധികൃതരെ അറിയിച്ച ശേഷം കണ്ടക്ടർ കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ ബസിന്റെ ട്രിപ് മുടങ്ങിയത്.






