BREAKING NEWS

16 വർഷത്തെ ബന്ധം, വർക്‌ഷോപ്പിലേക്കു വിളിച്ചുവരുത്തി ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കഴുത്തിൽ കരുക്കിട്ട ശേഷം യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തി, പിന്നീട് മൃതദേഹത്തെ പീഡിപ്പിച്ചു, പ്രതി വൈശാഖൻ ജീവനൊടുക്കിയ നിലയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: ഒരുമിച്ച് ജീവിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച കേസിലെ പ്രതി ചേവായൂരിൽ ജീവനൊടുക്കിയ നിലയിൽ. മാളിക്കടവിൽ സ്വന്തം വർക്‌ഷോപ്പിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ (35) ആണ് മരിച്ചത്.

ജീവനൊടുക്കാൻ ശ്രമിച്ച് വ്യാഴാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.

അതേസമയം കഴിഞ്ഞ ജനുവരി 24 ന് ആയിരുന്നു വൈശാഖൻ പ്രതിയായ കൊലപാതകം. 16 വയസു മുതൽ പ്രതിയുമായി അടുപ്പമുണ്ടായിരുന്നയാളാണ് യുവതി. വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയോടു പറയുമെന്ന സംശയത്തിൽ ഇയാൾ യുവതിയെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഇതിനായി മാളിക്കടവിലെ പ്രതിയുടെ വർക്‌ഷോപ്പിലേക്കു വിളിച്ചുവരുത്തി ഒന്നിച്ചു ജീവനൊടുക്കാമെന്നു തെറ്റിദ്ധരിപ്പിച്ചു കഴുത്തിൽ കരുക്കിട്ട ശേഷം യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിച്ചു. പിന്നീട് യുവതി തൂങ്ങി നിൽക്കുമ്പോഴും കെട്ടഴിച്ചു കിടത്തിയ സമയത്തും മൃതദേഹത്തെ ഇയാൾ പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തി. വർക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് ഇതിന് തെളിവായത്.

തുടർന്ന് യുവതിയുടെ മരണം ഭാര്യയെ ഫോണിൽ അറിയിച്ച പ്രതി അവർക്കൊപ്പമാണ് കാറിൽ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ആർ. രഞ്ജിത്ത് കൊയിലാണ്ടി മജിസ്ട്രട്ട് കോടതിയിൽ വൈശാഖനെതിരെ 490 പേജ് വരുന്ന കുറ്റപത്രം ഏപ്രിൽ 29 ന് സമർപ്പിച്ചു. കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 90 ദിവസത്തെ റിമാൻഡ് കാലാവധിക്ക് നാലു ദിവസം മുൻപ് തന്നെ കുറ്റപത്രം സമർപ്പിച്ചതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്നും അന്ന് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. യുവതിയെ ചെറുപ്രായത്തിൽ തന്നെ ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തിയതിനാൽ പോക്സോ കേസും ചുമത്തിയിരുന്നു. ആ സംഭവം നടന്നത് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ആ കേസിൽ ചേവായൂർ പോലീസാണ് തുടർനടപടികൾ സ്വീകരിച്ചത്.

ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026