ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ അതി ശക്തമായ ഭൂകമ്പത്തിൽ ഇതുവരെ മണപ്പെട്ടവരുടെ എണ്ണം 132 ആയി. 570 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ നൂറ്റാണ്ടിൽ ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്.
ഭൂകമ്പത്തിൽ തകർന്നുവീണ നൂറുകണക്കിനു കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം വിവിധ നഗരങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നും ആളുകളെ പുറത്തെടുക്കുന്ന ജോലികൾ തുടരുന്നതിനാലും, കൂടുതൽ തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് മുന്നറിയിപ്പ് നൽകിയതിനാലും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
JUST IN: At least 111 killed, 87 injured after 7.4 M earthquake in Colombia; 1,575 homes damaged — President de la Espriella pic.twitter.com/xgf8bgdPgj
— Rapid Report (@RapidReport2025) August 10, 2026
അതേസമയം കഴിഞ്ഞ ജൂൺ മാസം അയൽരാജ്യമായ വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ഞെട്ടൽ മാറും മുൻപാണ് കൊളംബിയയെ തേടി വൻ ദുരന്തമെത്തിയത്. പുതിയ പ്രസിഡന്റായി അബെലാർഡോ ഡി ലാ എസ്പ്രിയേല്ല ചുമതലയേറ്റ് ദിവസങ്ങൾക്കകം ഉണ്ടായ ദുരന്തം പുതിയ സർക്കാരിനു മുന്നിലെ ആദ്യത്തെ പ്രതിസന്ധിയായി മാറി. ഭൂകമ്പത്തിനു പിന്നാലെ 21 തുടർചലനങ്ങൾ ഉണ്ടായതായും കുറഞ്ഞത് 1,575 വീടുകളും 18 ആരോഗ്യ കേന്ദ്രങ്ങളും 52 സ്കൂളുകളും പള്ളികളും തകർന്നതായും പ്രസിഡന്റ് അറിയിച്ചു. 61 കെട്ടിടങ്ങൾ പൂർണമായും തകർന്നു തരിപ്പണമായി. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര ധനസഹായവും പുനരധിവാസവും വേഗത്തിലാക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
🚨🇨🇴BREAKING: Apocalyptic scenes in Colombia as the Cathedral in Manizales collapses under the force of the earthquake.
People watch in fear and disbelief as the towers of one of Colombia’s oldest Christian cathedrals come crashing down.
Pray for Colombia.…
— Mario ZNA (@MarioBojic) August 10, 2026






