BREAKING NEWS

തകർന്നു വീഴുന്ന അംബരചുംബികളായ കെട്ടിടങ്ങളും പള്ളികളും, ജീവനുവേണ്ടി പരക്കം പായുന്ന മനുഷ്യർ!! കൊളംബിയ സാക്ഷ്യം വഹിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂകമ്പത്തിന്, മരണം 132 ആയി, 570 ഓളെ പേർക്ക് പരുക്ക്- Video

· · 1 min read
Share: Copied!

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ അതി ശക്തമായ ഭൂകമ്പത്തിൽ ഇതുവരെ മണപ്പെട്ടവരുടെ എണ്ണം 132 ആയി. 570 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ നൂറ്റാണ്ടിൽ ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്.

ഭൂകമ്പത്തിൽ തകർന്നുവീണ നൂറുകണക്കിനു കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം വിവിധ നഗരങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നും ആളുകളെ പുറത്തെടുക്കുന്ന ജോലികൾ തുടരുന്നതിനാലും, കൂടുതൽ തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് മുന്നറിയിപ്പ് നൽകിയതിനാലും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം കഴിഞ്ഞ ജൂൺ മാസം അയൽരാജ്യമായ വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ഞെട്ടൽ മാറും മുൻപാണ് കൊളംബിയയെ തേടി വൻ ദുരന്തമെത്തിയത്. പുതിയ പ്രസിഡന്റായി അബെലാർഡോ ഡി ലാ എസ്പ്രിയേല്ല ചുമതലയേറ്റ് ദിവസങ്ങൾക്കകം ഉണ്ടായ ദുരന്തം പുതിയ സർക്കാരിനു മുന്നിലെ ആദ്യത്തെ പ്രതിസന്ധിയായി മാറി. ഭൂകമ്പത്തിനു പിന്നാലെ 21 തുടർചലനങ്ങൾ ഉണ്ടായതായും കുറഞ്ഞത് 1,575 വീടുകളും 18 ആരോഗ്യ കേന്ദ്രങ്ങളും 52 സ്കൂളുകളും പള്ളികളും തകർന്നതായും പ്രസിഡന്റ് അറിയിച്ചു. 61 കെട്ടിടങ്ങൾ പൂർണമായും തകർന്നു തരിപ്പണമായി. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര ധനസഹായവും പുനരധിവാസവും വേഗത്തിലാക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026
BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026
BREAKING NEWS
യുഡിഎഫിൽ മുറുമുറുപ്പ്; സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ് ; ’മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’
15 Nov 2026
BREAKING NEWS
മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും പദവി കൊടുത്തപ്പോള്‍ എന്നെ മറന്നു, യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു എന്റേത്, എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല, അതൃപ്തി അറിയിച്ച് മാണി സി കാപ്പന്‍
15 Nov 2026