കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ് എം (41) ആണ് മരിച്ചത്.
18 വർഷമായി കെഎസ്ആർടിസിയിൽ താൽക്കാലിക കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു യോഗീഷ്. ജോലി നഷ്ടപ്പെടുമെന്ന ആശങ്ക അദ്ദേഹം പങ്കുവച്ചിരുന്നതായി ബന്ധുക്കളും സഹപ്രവർത്തകരും പറഞ്ഞു. താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന കോടതി വിധി വരുമെന്ന ഭീതിയും യോഗീഷ് പങ്കുവച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.
മരണകാരണം ജോലി നഷ്ടപ്പെടുമെന്ന ഭീതിയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


















































